city-gold-ad-for-blogger
Aster MIMS 10/10/2023

അക്രമ രാഷ്ട്രീയം ഒഴിവാക്കണം: പി.ഡി.പി

കാസര്‍കോട്: (www.kasargodvartha.com 25/05/2016) ജയ പരാജയത്തിന്റെ പേരില്‍ നടക്കുന്ന അക്രമം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒഴിവാക്കണമെന്ന് പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതുമുതല്‍ ആരാധനാലയങ്ങള്‍, പാര്‍ട്ടി ഓഫീസുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവയ്ക്കു നേരെ ഉണ്ടായ അക്രമത്തില്‍ പി.ഡി.പി ജില്ലാ കമ്മിറ്റി ഖേദം രേഖപ്പെടുത്തി.

കാസര്‍കോട് ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ പി.ഡി.പി മത്സരിക്കുക വഴി അബ്ദുല്‍ നാസര്‍ മഅ്ദനിയും പി.ഡി.പിയും ഉയര്‍ത്തിപ്പിടിച്ച കീഴാള രാഷ്ട്രീയത്തിന്റെ പ്രചാരകരാകാന്‍ ഹൗസ് ക്യാമ്പയിനിലൂടെ കഴിഞ്ഞതായും പി.ഡി.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കിയ മുഴുവന്‍ വോട്ടര്‍മാരെയും അഭിനന്ദിക്കുകയും ചെയ്തു. അബ്ദുല്‍ നാസര്‍ മഅ്ദനി ഉയര്‍ത്തിപ്പിടിച്ച ദളിത് ന്യൂനപക്ഷ ഐക്യം തകര്‍ത്ത് സവര്‍ണ്ണാധിപത്യം സ്ഥാപിക്കാനുള്ള ചില ശക്തികളുടെ മുന്നേറ്റത്തെ തടയാന്‍ ശക്തമായ പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 

യോഗത്തില്‍ റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം. ബഷീര്‍ കുഞ്ചത്തൂര്‍ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.പി. മുഹമ്മദ് ഉപ്പള, മുഹമ്മദ് കുഞ്ഞി മൗവ്വല്‍, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, കുഞ്ഞിക്കോയ തങ്ങള്‍, പി.യു. അബ്ദുര്‍ റഹ് മാന്‍, നാരായണന്‍ ആയമ്പാറ, ജാസി പൊസോട്ട്, മൊയ്തു ബേക്കല്‍, മോഹനന്‍ കുറ്റിക്കോല്‍, രാജന്‍ ബേഡകം, അബ്ദുല്ല കുമ്പഡാജെ എന്നിവര്‍ സംസാരിച്ചു. യൂനുസ് തളങ്കര സ്വാഗതവും സാദിഖ് മുളിയടുക്ക നന്ദിയും പറഞ്ഞു.
അക്രമ രാഷ്ട്രീയം ഒഴിവാക്കണം: പി.ഡി.പി

Keywords:  Kasaragod, Kerala, PDP, Committee, PDP meet, PDP meeting held.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL