Join Whatsapp Group. Join now!
Aster MIMS 10/10/2023

15 കാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധു കോടതിയില്‍ കീഴടങ്ങി; പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

15 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചുവന്ന കേസില്‍ ബന്ധു കോടതിയില്‍ കീഴടങ്ങി. നീര്‍ച്ചാല്‍ കന്യപ്പാടി കുച്ചിക്കാലിലെ സഞ്ജീവ (32) Molestation, Accused, Surrender, Adhur, Case, Police, Complaint, Court.
ആദൂര്‍: (www.kasargodvartha.com 02/05/2016) 15 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചുവന്ന കേസില്‍ ബന്ധു കോടതിയില്‍ കീഴടങ്ങി. നീര്‍ച്ചാല്‍ കന്യപ്പാടി കുച്ചിക്കാലിലെ സഞ്ജീവ (32) ആണ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ ആദൂര്‍ സി ഐ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം ആരംഭിച്ചു. മാസങ്ങളായി പെണ്‍കുട്ടിയെ സഞ്ജീവയും അയല്‍വാസിയായ കൃഷ്ണന്‍ (35) എന്നയാളും പീഡിപ്പിച്ചുവരികയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരാള്‍ക്കൊപ്പം വീടുവിട്ടിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടി മാതൃസഹോദരിക്കൊപ്പമായിരുന്നു താമസം. ഇതിനിടയിലാണ് മാതൃസഹോദരീ ഭര്‍ത്താവും അയല്‍വാസിയും മാസങ്ങളോളം പീഡിപ്പിച്ചത്.

കേസിലെ മറ്റൊരു പ്രതിയായ കൃഷ്ണന്‍ ഏതാനും ദിവസംമുമ്പ് കിണറ്റില്‍വീണ് മരിച്ചതായി പോലീസ് പറയുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം ബന്ധുക്കളെയും സ്‌കൂള്‍ അധ്യാപികയേയും അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി മൊഴിയെടുക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെണ്‍കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ മുങ്ങിയ സഞ്ജീവ കഴിഞ്ഞദിവസം കോടതിയില്‍ നേരിട്ട് കീഴടങ്ങുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ആദൂര്‍ സി ഐ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനും പരിശോധനയ്ക്കും വിധേയമാക്കും.

Related News:
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 15കാരിയെ നിരന്തരം പീഡിപ്പിച്ച മാതൃസഹോദരി ഭര്‍ത്താവിനെതിരെ കേസ്

Keywords: Molestation, Accused, Surrender, Adhur, Case, Police, Complaint, Court, Molestation accused surrendered