city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസര്‍കോട്: (www.kasargodvartha.com 28/05/2016) കാസര്‍കോട് ജില്ലയടക്കം ഉള്‍പെടുന്ന മലബാര്‍ മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച മലബാര്‍ പാക്കേജിന് തുടര്‍ച്ചയുണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു.

ഗ്രൂപ്പ് വില്ലേജുകളുടെ കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി അനുവദിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം വരുംദിവസങ്ങളില്‍ വകുപ്പ് തലത്തില്‍ ചര്‍ച്ചചെയ്യും.

സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച 12 താലൂക്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൊസ്ദുര്‍ഗ് താലൂക്കില്‍ നിര്‍മ്മിച്ചത് പോലുള്ള മിനിസിവില്‍സ്‌റ്റേഷന് സ്ഥലവും മറ്റ് അടിസ്ഥാന സംവിധാനങ്ങളും ഒരുക്കുന്നതിനെ കുറിച്ചുള്ള റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

Keywords: Kasaragod, Kerala, District, Development project, Taluk, Report, Kasaragod Press club, Minister E.Chandrasekharan to intervene district development issues.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL