city-gold-ad-for-blogger
Aster MIMS 10/10/2023

വ്യാപാരിയെ കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം: (www.kasargodvartha.com 24/05/2016) വ്യാപാരിയെ കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍വെന്റ് ജംഗ്ഷനിലെ ചമയം ഫൂട് വെയര്‍ സ്ഥാപനത്തിലെ പാര്‍ട്ണര്‍ മടിക്കൈ മേക്കാട്ട് അരീക്കരയിലെ നാരായണനെ (38)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വൈദ്യുതി നിലച്ച സമയത്ത് നാരായണനെ കാണാതാവുകയായിരുന്നു. വൈദ്യുതിവന്നപ്പോഴാണ് നാരായണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അവിവാഹിതനാണ്. പരേതനായ പനക്കൂല്‍ നാരായണന്‍- അരീക്കര കല്ല്യാണി ദമ്പതികളുടെ മകനാണ്. നല്ലൊരു ഫുട്‌ബോള്‍ പ്ലെയര്‍ കൂടിയാണ് നാരായണന്‍. സഹോദരങ്ങള്‍: ചന്ദ്രന്‍ (ഗള്‍ഫ്), ഗംഗാധരന്‍ (ചമയം ഫാന്‍സി, കോണ്‍വെന്റ് ജംഗ്ഷന്‍, നീലേശ്വരം), ചിന്താമണി, സരസ്വതി.
വ്യാപാരിയെ കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Neeleswaram, Kasaragod, Kerala, suicide, Man found dead hanged.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL