Join Whatsapp Group. Join now!
Aster MIMS 10/10/2023

യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വാഹന പ്രചരണ ജാഥയുമായി ഖത്തര്‍ ജില്ലാ കെ എം സി സി

ജില്ലയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നു. ജില്ലാ പ്രസിഡണ്ട് എം ലുക്മാനുല്‍ UDF, Election 2016, Campaign, Kasaragod, Manjeshwaram, KMCC, Gulf, Lukman Thalangara
കാസര്‍കോട്: (www.kasargodvartha.com 01.05.2016) ജില്ലയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നു. ജില്ലാ പ്രസിഡണ്ട് എം ലുക്മാനുല്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ മെയ് 11 ന് തൃക്കരിപ്പൂര്‍ നിന്ന് വാഹന പ്രചരണ ജാഥ ആരംഭിക്കും.

ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും പര്യടനം നടത്തി 13ന് മഞ്ചേശ്വരത്ത് സമാപിക്കും. ഉദ്ഘാടന - സമാപന ചടങ്ങുകളിലും ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്‍കുന്ന സ്വീകരണ യോഗങ്ങളിലും മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംബന്ധിക്കും. ജില്ലയില്‍ യു ഡി എഫ് എം എല്‍ എമാര്‍ പ്രതിനിധാനം ചെയ്യുന്ന മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനും മറ്റു മണ്ഡലങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനും വേണ്ടിയാണ് ജാഥയെന്ന് കെ എം സി സി നേതാക്കള്‍ പറഞ്ഞു.

യോഗത്തില്‍ എം ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. എം ടി പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. എം പി ഷാഫി ഹാജി, ആദംകുഞ്ഞി തളങ്കര, എം വി ബഷീര്‍, കെ എസ് അബ്ദുല്ല, മുട്ടം മുഹമ്മദ്, നാസര്‍ കൈതക്കാട്, കെ ബി മുഹമ്മദ് ബായാര്‍, ഷംസുദ്ദീന്‍ ഉദിനൂര്‍, ഖാദര്‍ ഉദുമ, ഇബ്രാഹിം ഹാജി സംസാരിച്ചു. റഷീദ് മൗലവി പ്രാര്‍ത്ഥന നടത്തി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചെര്‍ക്കള സ്വാഗതവും സെക്രട്ടറി സിദ്ദീഖ് മണിയംപാറ നന്ദിയും പറഞ്ഞു.


Keywords: UDF, Election 2016, Campaign, Kasaragod, Manjeshwaram, KMCC, Gulf, Lukman Thalangara.