കടമ്പാര്‍ സ്കൂളിലെ സ്റ്റാഫ് മുറി തീവെച്ച് നശിപ്പിച്ച നിലയില്‍; നിരവധി പുസ്തകങ്ങള്‍ കത്തി നശിച്ചു
May 24, 2016, 11:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 24.05.2016) കടമ്പാര്‍ സ്കൂളിലെ സ്റ്റാഫ് മുറി തീവെച്ച് നശിപ്പിച്ച നിലയില്‍. കടമ്പാര്‍ ഗവ. ഹൈസ്കൂളിന്റെ അ
പ്പര് പ്രൈമറി വിഭാഗത്തിലെ സ്റ്റാഫ് മുറിയാണ് സാമൂഹ്യദ്രോഹികള്‍ തീവെച്ച് നശിപ്പിച്ചത്. സ്റ്റാഫ് മുറിയുടെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു.
മുറിയില്‍ ഉണ്ടായിരുന്ന അലമാരയും നിരവധി പുസ്തകങ്ങളും കത്തി നശിച്ചു. തൊട്ടടുത്ത ക്ലാസ് മുറിക്കകത്തെ ബഞ്ചുകളും, ഡെസ്ക്കുകളും മറിച്ചിടുകയും ചുമരുകളില്‍ അശ്ലീലം എഴുതിവെക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 3.30വോടെയാണ് സംഭവം.
സ്കൂളില്‍ നിന്ന് പുക ഉയരുന്നത് കണ്ട അധ്യാപകന് നാഗരാജ നാട്ടുകാരെ വിവരമറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ തീയണക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ലീലയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, School, Fire, Book, Teacher, Fog, Shelf, Class Room, Wall, Natives, Help, Case, Police.