city-gold-ad-for-blogger
Aster MIMS 10/10/2023

വീടുവിട്ട ഭര്‍തൃമതി എറണാകുളത്ത് പിടിയില്‍; കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടു, കാമുകനൊപ്പം പോയി

ചെറുവത്തൂര്‍: (www.kasargodvartha.com 28/05/2016) അഞ്ചുവയസുള്ള മകനെയുംകൂട്ടി വീടുവിട്ട ഭര്‍തൃമതിയെ പോലീസ് പിടികൂടി. പടന്ന കടപ്പുറത്തെ സുജിന (28) യെയാണ് ചന്തേര പോലീസ് എറണാകുളം മൂവാറ്റുപുഴയില്‍വെച്ചാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിനുവിട്ടു. ഇതേതുടര്‍ന്ന് യുവതി മകനേയുംകൂട്ടി കാമുകനോടൊപ്പം പോയി.

നാലു ദിവസം മുമ്പാണ് സുജിന മകന്‍ ശിവനന്ദനെയും കൂട്ടി പെയിന്റിംഗ് തൊഴിലാളിയായ ഉജേഷിനൊപ്പം വീടുവിട്ടത്. ഇവര്‍ എറണാകുളത്തും മറ്റും കറങ്ങിയ ശേഷം മൂവാറ്റുപുഴയിലെത്തിയപ്പോഴാണ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് ഇരുവരെയും പോലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

കൈതക്കാട്ടെ ടി.പി ഷിജുവാണ് ഭര്‍ത്താവ്. സുജിനയും ഉജേഷും എട്ടാംക്ലാസ് മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരും പടന്നക്കടപ്പുറം ഹൈസ്‌കൂളിലാണ് പഠിച്ചിരുന്നത്. ഇതിനിടയിലാണ് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഷിജുവുമായി വിവാഹം നടന്നത്. ചന്തേര എസ് ഐ എം.പി പത്മനാഭന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്.

വലിയപറമ്പിലെ ക്ഷേത്രത്തില്‍ ഉത്സവത്തിന് കണ്ടുമുട്ടിയപ്പോഴാണ് ഇരുവരും വീടുവിടാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. ഷിജുവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു സുജിന താമസിച്ചുവന്നിരുന്നത്.
വീടുവിട്ട ഭര്‍തൃമതി എറണാകുളത്ത് പിടിയില്‍; കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടു, കാമുകനൊപ്പം പോയി

Related News:
ഭര്‍തൃമതി കാമുകനോടൊപ്പം ഒളിച്ചോടി

Keywords:  Kasaragod, Kerala, Cheruvathur, Missing, Police, complaint, case, Investigation, court, Love, Lover, Eloped, Moovattupuzha, Ernakulam District, Question, Temple Fest, Chandera S.I M.P Pathmanabhan, Eloped women and lover held.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL