Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയ്ക്ക് മന്ത്രി പദവി എത്തുന്നത് ഒന്നര പതിറ്റാണ്ടിനുശേഷം; ഇ ചന്ദ്രശേഖരന് പ്രധാന വകുപ്പ് ലഭിക്കും

ഒന്നര പതിറ്റാണ്ടിന് ശേഷം കാസര്‍കോട് ജില്ലയിലേക്ക് മന്ത്രി പതവി എത്തുന്നു. സി ടി അഹ് മദ് അലിക്കും അതിന് ശേഷം ചെര്‍ക്കളം അബ്ദുല്ലയ്ക്കും പിന്‍ഗാമിയായാണ് കാങ്ങാട് നിയമസഭാ E. Chandrashekharan MLA, Kasaragod, Kerala, Kanhangad, CPI, E. Chandrashekaran to the minister post
കാസര്‍കോട്: (www.kasargodvartha.com 23/05/2016) ഒന്നര പതിറ്റാണ്ടിന് ശേഷം കാസര്‍കോട് ജില്ലയിലേക്ക് മന്ത്രി പദവി എത്തുന്നു. സി ടി അഹ്മദ് അലിക്കും അതിന് ശേഷം ചെര്‍ക്കളം അബ്ദുല്ലയ്ക്കും പിന്‍ഗാമിയായാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍നിന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച ഇ ചന്ദ്രശേഖരന്‍ പിണറായി മന്ത്രി സഭയില്‍ അംഗമാകുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചേര്‍ന്ന സി പി ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് മന്ത്രിമാരെ നിശ്ചയിച്ചത്. സി പി ഐയുടെ മന്ത്രിമാരെല്ലാംതന്നെ പുതുമുഖങ്ങളാണ്. കാഞ്ഞങ്ങാട് നിന്നും രണ്ടാംതവണയും വിജയിച്ച ഇ ചന്ദ്രശേഖരന്‍ മന്ത്രിയാകുമെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നു. കാസര്‍കോട് ജില്ലയ്ക്ക് ഒരു മന്ത്രി ഉണ്ടാകുമെന്ന് കാഞ്ഞങ്ങാട്ടെ എല്‍ ഡി എഫ് പ്രചരണ യോഗങ്ങളില്‍തന്നെ നേതാക്കള്‍ സൂചന നല്‍കിയിരുന്നു.

കാസര്‍കോട് പെരുമ്പള സ്വദേശിയായ ചന്ദ്രശേഖരന്‍ എ ഐ വൈ എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. കാസര്‍കോട് ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭ പരിപാടികളില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം ഗ്രാമവികസന ബോര്‍ഡംഗം, കേരള അഗ്രൊ മെഷിനറീസ് കോര്‍പറേഷന്‍ (കാംകോ) ഡയറക്ടര്‍,  കെ എസ് ആര്‍ ടി സി സ്‌റേജ് പുനര്‍നിര്‍ണയ കമ്മറ്റിയംഗം എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്. സംസ്ഥാന ലാന്‍ഡ് റിഫോംസ് റിവ്യൂ കമ്മറ്റിയംഗം, ബി എസ് എന്‍ എല്‍ കണ്ണൂര്‍ എസ് എസ് എ അഡൈ്വസറി കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. 2005 മുതല്‍ സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗമാണ് ചന്ദ്രശേഖരന്‍.

സൗമ്യനായ കമ്യൂണിസ്റ്റുകാരനായ ചന്ദ്രശേഖരന്‍ രാഷ്ട്രീയത്തിനതീതമായ സൗഹൃദ വലയമാണ് ജില്ലയ്ക്കകത്തും പുറത്തും ഉണ്ടാക്കിയിട്ടുള്ളത്. പെരുമ്പളയിലെ 'പാര്‍വ്വതി'യിലെ പരേതരായ പി കുഞ്ഞിരാമന്‍ നായരുടെയും ഇ പാര്‍വതിയമ്മയുടെയും മകനാണ് 66 കാരനായ ചന്ദ്രശേഖരന്‍. എ ഐ വൈ എഫ് കാസര്‍കോട് താലൂക്ക് സെക്രട്ടറി, അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സി പി ഐ താലൂക്ക് കമ്മറ്റിയംഗം, കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം, സംസ്ഥാന കൗസില്‍ അംഗം എന്നീ നിലകളിലേക്കും അദ്ദേഹം ഉയര്‍ന്നുവന്നിരുന്നു.

1984ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ചപ്പോള്‍ അസിസ്റ്റന്‍ഡ് സെക്രട്ടറിയായിരുന്നു. 1987 മുതല്‍ ജില്ലാ സെക്രട്ടറിയായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പെരുമ്പളയിലെ ആദ്യകാല സെക്രട്ടറിയുമായിരുന്ന ഇ കെ നായരുടെ സഹോദരി പുത്രനാണ് ചന്ദ്രശേഖരന്‍. പാര്‍ടി അംഗമായ സാവിത്രിയാണ് സഹധര്‍മിണി. ഏക മകള്‍ നീലിചന്ദ്രന്‍. മകളും സി പി ഐയുടെ യുവജന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1979-85 വരെ ചെമ്മനാട് പഞ്ചായത്തംഗംകൂടിയായിരുന്നു ചന്ദ്രശേഖരന്‍.

കറകളഞ്ഞ പൊതുജീവിതത്തിന് ഉടമയായ ചന്ദ്രേശേഖരന്‍ മന്ത്രിയാകുന്നത് സി പി ഐയ്ക്കും കാസര്‍കോട് ജില്ലയില്‍ ചരിത്ര നിയോഗമാണ്. സി പി ഐയ്ക്ക് സംഘടനാരംഗത്ത് ഉണര്‍വും ആവേശവും പകരുന്നതാണ് ചന്ദ്രശേഖരന്റെ സ്ഥാന ലബ്ധി. പ്രധാന വകുപ്പ്തന്നെ ചന്ദ്രശേഖരനെ തേടിയെത്തുമെന്നാണ് കരുതുന്നത്.

Keywords: E. Chandrashekharan MLA, Kasaragod, Kerala, Kanhangad, CPI, E. Chandrashekaran to the minister post