city-gold-ad-for-blogger
Aster MIMS 10/10/2023

മന്ത്രി യു ടി ഖാദറിന്റെ മാതാപിതാക്കളുടെ ഖബറിടം തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍

മംഗളൂരു: (www.kasargodvartha.com 01.05.2016) കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു ടി ഖാദറിന്റെ പിതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായിരുന്ന യു ടി ഫരീദിന്റെയും ഭാര്യ നസീമയുടെയും ഖബറിടം തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിലായി. ഇയാളെ പിന്നീട് പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു

പിടിയിലായ ആള്‍ക്ക് മാനസിക വൈകല്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.

കഴിഞ്ഞ ദിവസമാണ് ഉള്ളാള്‍ സയ്യിദ് ഷരീഫുല്‍ മദനി ദര്‍ഗയിലെ ഖബറിടത്തിന്റെ മീസാന്‍ കല്ല് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ദര്‍ഗയില്‍ പ്രസിഡണ്ടിനെ നിയമിക്കുന്നതിനെ ചൊല്ലി രണ്ട് വിഭാഗങ്ങള്‍ ഇവിടെ തര്‍ക്കം നിലനില്‍ക്കുകയാണ്. അതിനിടയിലാണ് മന്ത്രിയുടെ മാതാപിതാക്കളുടെ ഖബറിടം തകര്‍ത്തത്. അതേസമയം സംഭവത്തില്‍ മന്ത്രിയോ, ബന്ധുക്കളോ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.

മന്ത്രി യു ടി ഖാദറിന്റെ മാതാപിതാക്കളുടെ ഖബറിടം തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍

Related News: കര്‍ണാടക മന്ത്രി യു ടി ഖാദറിന്റെ മാതാപിതാക്കളുടെ ഖബറിടം തകര്‍ത്ത നിലയില്‍

Keywords : Mangalore, Karnataka, Accuse, Police, Congress, Leader, Minister, UT Kader, Desecration of gravestones - Accused arrested, let off with warning. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL