Join Whatsapp Group. Join now!
Aster MIMS 10/10/2023

പതിനേഴുകാരിയെ അപമാനിക്കാന്‍ ശ്രമം; അമ്മയ്ക്കും കാമുകനും എതിരെ കേസ്

പതിനേഴുകാരിയെ അപമാനിക്കാന്‍ ശ്രമിച്ചതായുള്ള പെണ്‍കുട്ടിയുടെ Kasaragod, Girl, Police, Complaint, Case, Mother, Lover, Insulting, Hand, Assaulted, House, Relatives.
കാസര്‍കോട്: (www.kasargodvartha.com 25.05.2016) പതിനേഴുകാരിയെ അപമാനിക്കാന്‍ ശ്രമിച്ചതായുള്ള പെണ്‍കുട്ടിയുടെ  പരാതിയില്‍ അമ്മയ്ക്കും അമ്മയുടെ കാമുകനുമെതിരെ പോലീസ് കേസെടുത്തു. ദേളി കുന്നുപാറയിലെ പതിനേഴുകാരിയാണ് പരാതിക്കാരി.

Kasaragod, Girl, Police, Complaint, Case, Mother, Lover, Insulting, Hand, Assaulted, House, Relatives.കഴിഞ്ഞ ദിവസം അമ്മയുടെ കാമുകന്‍ പ്രകാശന്‍ പെണ്‍കുട്ടിയുടെ കൈക്ക് പിടിച്ച് തിരിച്ച് മാനഹാനി ഉണ്ടാക്കിയെന്നും അമ്മ അതിന് കൂട്ടുനിന്നുവെന്നുമാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതി. പിതാവിന്റെ മരണ ശേഷം അമ്മയുടെ ദുര്‍നടപ്പിനെ തുടര്‍ന്ന് അച്ഛന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടിയുടെ താമസം.

കഴിഞ്ഞ ദിവസം അമ്മയെ കാണാനെത്തിയപ്പോഴാണ്  അമ്മയുടെ കാമുകന്‍ തന്റെ കൈക്ക് പിടിച്ച് തിരിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും തടയാന്‍ ചെന്ന ബന്ധുക്കളെ മര്‍ദ്ദിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

Keywords: Kasaragod, Girl, Police, Complaint, Case, Mother, Lover, Insulting, Hand, Assaulted, House, Relatives.