Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേലമ്പാടിയില്‍ കന്നുകാലിക്കച്ചവടക്കാര്‍ക്കു നേരെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം; പശുവിനെയും 28,000 രൂപയും തട്ടിയെടുത്തു

ദേലമ്പാടിയില്‍ കന്നുകാലിക്കച്ചവടക്കാര്‍ക്കുനേരെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം. മുളിയാര്‍ Kasaragod, Assault, Attack, Cow, Robbery, Abdul Khader, Umbu, Hospital, Cash.
ദേലമ്പാടി: (www.kasargodvartha.com 01.05.2016) ദേലമ്പാടിയില്‍ കന്നുകാലിക്കച്ചവടക്കാര്‍ക്കുനേരെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം. മുളിയാര്‍ ബെണ്ടിക്കോട്ടെ അബ്ദുല്‍ ഖാദര്‍(50), ദേലമ്പാടി കല്ലക്കട്ടയിലെ ഉമ്പു(58) എന്നിവരാണ് അക്രമത്തിനിരയായത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.

കന്നുകാലിക്കച്ചവടക്കാരായ ഇരുവരും ദേലമ്പാടിയിലെ ഒരു സ്വകാര്യവ്യക്തിയില്‍ നിന്നും വാങ്ങിയ പശുവുമായി നടന്നുപോകുന്നതിനിടെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗസംഘമാണ് അക്രമം നടത്തിയത്. അബ്ദുല്‍ ഖാദറിനെയും ഉമ്പുവിനെയും സംഘം വടി കൊണ്ടിച്ചുവീഴ്ത്തിയ ശേഷം ഇവരുടെ കൈയിലുണ്ടായിരുന്ന 28000 രൂപ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് പശുവിനെയും കൊണ്ട് സംഘം കടന്നുകളയുകയാണുണ്ടായത്.

സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് അക്രമത്തിനുപിന്നിലെന്ന് അക്രമത്തിനിരയായവര്‍ പരാതിപ്പെട്ടു. ഇവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.അബ്ദുല്‍ ഖാദറിന്റെ തലക്കും ഉമ്പുവിന്റെ കാലിനുമാണ് പരിക്ക്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കന്നുകാലിക്കച്ചവടക്കാര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ പതിവാണ്. ഇതിനുസമാനമായ അക്രമമാണ് ദേലമ്പാടിയിലുണ്ടായത്.
Kasaragod, Assault, Attack, Cow, Robbery, Abdul Khader, Umbu, Hospital, Cash.

Keywords: Kasaragod, Assault, Attack, Cow, Robbery, Abdul Khader, Umbu, Hospital, Cash.