city-gold-ad-for-blogger
Aster MIMS 10/10/2023

പരിവാര ബണ്ഠ സമുദായം വാര്‍ഷിക പൊതുയോഗവും ജനറല്‍ബോഡിയോഗവും മെയ് 29 ന്

കാസര്‍കോട്: (www.kasargodvartha.com 28.05.2016) പരിവാര ബണ്ഠ സമുദായത്തിന്റെ 2015-ാം വാര്‍ഷിക പൊതുയോഗവും ജനറല്‍ ബോഡിയോഗവും മെയ് 29 ന് കുറുവയല്‍ ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്ര പ്രാര്‍ത്ഥനാ മന്ദിരത്തില്‍ വിവിധ പരിപാടികളോടെ
നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


രാജ്യത്ത് ഏറ്റവും കുറഞ്ഞ ജന സംഖ്യയുള്ള ഒരു സമുദായമാണ് പരിവാര ബണ്ഠ സമുദായം. ഇവര്‍ കാസര്‍കോട് ജില്ലയിലെ വോര്‍ക്കാടി, അഡൂര്‍, മഞ്ചേശ്വരം, ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു, സുള്ള്യ, കടബ, കൊക്കട, നാള, ബെല്‍ത്തങ്ങടി, കൊടക് ജില്ലയിലെ മടക്കേരി, വിരാജ് പേട്ട, ബംഗളൂരു, മുബൈ മറ്റു വിദേശ രാഷ്ട്രങ്ങളിലും താമസിച്ചു വരുന്നു.


സമുദായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസപരവും, സാംസ്‌കാരിക പരവുമായ ഉന്നമനത്തിന്റെ ഭാഗമായി ഏകദേശം 120 വിദ്യാര്‍ത്ഥികള്‍ക്ക് 1,22,050 രൂപ സ്‌കോളര്‍ഷിപ്പായി വിതരണം നടത്തി. 37 ഉദാരമനസ്‌കരില്‍ നിന്നും സംഭാവനയായി സമാഹരിച്ച 8,01,582 രൂപയുടെ സ്‌കോളര്‍ഷിപ്പ് നിധിയില്‍ നിന്നും ലഭിക്കുന്ന പലിശ തുകയും നല്ലവരായ സമുദായ അംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന മറ്റ് ധനസഹായങ്ങളും ചേര്‍ത്ത് സാമ്പത്തികമായി പിന്നോക്കം ഉള്ളവര്‍ക്ക് വിവാഹ ധനസഹായം, ചികിത്സാ ധനസഹായം എന്നിവയും നല്‍കി വരുന്നുണ്ട്. സാമൂഹിക ക്ഷേമ പരിപാടിയുടെ ഭാഗമായി രക്തദാന ശിബിരം, മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ ക്യാമ്പ് എന്നിവ നടത്തി വരുന്നു. വിവിധ പ്രാദേശിക യുവ വിഭാഗം, കലാ സാംസ്‌കാരിക കായിക പരിപാടികള്‍ നടത്തി വരുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.


വാര്‍ത്താ സമ്മേളത്തില്‍ എ ടി നായ്ക് (ജനറല്‍ സെക്രട്ടറി), ലയണ്‍ മഹാബലഷെട്ടി റായിമാര്‍ (പ്രസിഡണ്ട്) അഡ്വ. പി ഉമേശ് നായര്‍ (ട്രഷറര്‍), ശ്രീനിവാസ നായ്ക്ക്, സുരേഷ് നായ്ക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.


പരിവാര ബണ്ഠ സമുദായം വാര്‍ഷിക പൊതുയോഗവും ജനറല്‍ബോഡിയോഗവും മെയ് 29 ന്
Keywords: Kasaragod, Press meet, Children, Camp, Bunts Samudaya, Marriage Helps, Awareness, Scholarship, Annual meeting and Gathering on 29. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL