സൈക്കിളില്‍ ട്രക്കിടിച്ച് 8 വയസുകാരന് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്തു
May 25, 2016, 07:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/05/2016) സൈക്കിളില്‍ ട്രക്കിടിച്ച് എട്ടു വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. ചിത്താരിയിലെ ഹനീഫയുടെ മകന് മുഹമ്മദ് റാസയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. മെയ് 19ന് രാവിലെ മുഹമ്മദ് റാസ സൈക്കിളില്‍ പോകുമ്പോള്‍ എതിരെ വരികയായിരുന്ന കെടിപിഎ ട്രക്ക് ഇടിക്കുകയായിരുന്നു.
സൈക്കിളടക്കം റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹനീഫയുടെ പരാതിപ്രകാരമാണ് ട്രക്ക് ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

Keywords: Kasaragod, Kerala, Injured, Accident, case, Police, Accident: Case registered against driver.