city-gold-ad-for-blogger
Aster MIMS 10/10/2023

വേനല്‍ ചൂടില്‍ കുടിനീരുമായി ആസ്‌ക് ആലംപാടി

ആലംപാടി: (www.kasargodvartha.com 01.05.2016) കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ആശ്വാസമായി ആസ്‌ക് ആലംപാടി കുടിവെള്ള വിതരണം തുടങ്ങി. ആലംപാടിയിലും പരിസരപ്രദേശങ്ങളിലുമാണ് ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ സൗജന്യ കുടിവെള്ള വിതരണം നടത്തുന്നത്.

ജില്ലാ കലക്ടര്‍ ഇ ദേവദാസ് ഉദ്ഘാടനം ചെയ്തു. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ആസ്‌കിന്റെ പ്രവര്‍ത്തനത്തെ കലക്ടര്‍ പ്രശംസിച്ചു. രാവിലെയും വൈകുന്നേരവും 4000 ലിറ്റര്‍ വെള്ളം വീതമാണ് വിതരണം ചെയ്യുന്നത്. ആലംപാടി, പരിസര പ്രദേശങ്ങളായ എരിയപ്പാടി, എര്‍മാളം, പാറക്കെട്ട് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ കുടിവെള്ളമെത്തിക്കാനാണ് പദ്ധതി.

ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മമ്മിഞ്ഞി ആലംപാടി, ആസ്‌ക് ജി സി സി, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു.
വേനല്‍ ചൂടില്‍ കുടിനീരുമായി ആസ്‌ക് ആലംപാടി



Keywords: Kasaragod, Alampady, Inauguration, District Collector, Drinking Water Shortage, Alampady Arts And Sports Club, Eriyappady, Ermalam, Houses, E Devadhas. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL