city-gold-ad-for-blogger
Aster MIMS 10/10/2023

ചെര്‍ക്കളയില്‍ പോലീസിനെ അക്രമിച്ച കേസിലും എല്‍ ഡി എഫ് ഏജന്റിനെ മര്‍ദ്ദിച്ച കേസിലും 3 പേര്‍ അറസ്റ്റില്‍

വിദ്യാനഗര്‍: (www.kasargodvartha.com 24.05.2016) ചെര്‍ക്കളയില്‍ പോലീസിനെ അക്രമിച്ച കേസിലും എല്‍ഡിഎഫ് ഏജന്റിനെ മര്‍ദ്ദിച്ച കേസിലും 3 പേര്‍ അറസ്റ്റില്‍. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന്‌ ചെര്‍ക്കളയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍ ഡി എഫ് ഏജന്റ് ധന്യവാദിനെ മര്‍ദ്ദിച്ച കേസിലും അതേ ദിവസം തന്നെ പോലീസിനെ അക്രമിച്ച കേസിലും പ്രതിയായ ചെര്‍ക്കള പൊടിപ്പളത്തെ മുനീര്‍ എന്ന പി എം അബ്ദുല്‍ മുനീറി (39)നെ പോലീസ് അറസ്റ്റ് ചെയ്തു.

നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടണ്ണലിന് ശേഷമുണ്ടായ സംഘര്‍ഷത്തിനിടെ ചെര്‍ക്കളയില്‍ പോലീസിനെ അക്രമിച്ച കേസില്‍ പ്രതികളായ നെല്ലിക്കട്ട ചൂരിപ്പള്ളം മുണ്ടപ്പള്ളത്തെ കെ എം അബ്ദുല്‍ റഷീദ്(19), നെല്ലിക്കട്ട ചൂരിപ്പള്ളത്തെ കെ എം തബ്‌സീം(19) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ എസ് ഐ അനൂപിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ചെര്‍ക്കളയില്‍ പോലീസിനെ അക്രമിച്ച കേസിലും എല്‍ ഡി എഫ് ഏജന്റിനെ മര്‍ദ്ദിച്ച കേസിലും 3 പേര്‍ അറസ്റ്റില്‍

Keywords: Kasaragod, Cherkala, Police, Arrest, LDF, Case, Nellikatta, Vidyanagar, SI Anoop.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL