Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രസവാനന്തര ചികിത്സയ്ക്കിടെ കാഞ്ഞങ്ങാട്ടുകാരിയായ യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

പ്രസവ ചികിത്സയ്ക്കിടെ യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കിMedical College, Treatment, husband, Kerala.
പരിയാരം: (www.kasargodvartha.com 25.04.2016) പ്രസവാനന്തര ചികിത്സയ്ക്കിടെ കാഞ്ഞങ്ങാട്ടുകാരിയായ യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി.
കാസര്‍കോട് ഹൊസ്ദുര്‍ഗ് കല്ലംചിറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ രാംദാസിന്റെ ഭാര്യ സിനി (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. പ്രസവം കഴിഞ്ഞ് നാലാം ദിവസമാണ് സിനി ഈ കടുംകൈ ചെയ്തത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രില്‍ പ്രവേശിപ്പിച്ച സിനി 21ന് ഒരു
പെണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. എന്നാല്‍ പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം മൂലം സിനിയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു.

സംഭവസമയത്ത് യുവതിക്കൊപ്പം ഭര്‍ത്താവ് മാത്രമാണുണ്ടായിരുന്നത്. സിനിയുടെ കുഞ്ഞ് ആശുപത്രിയില്‍ സുഖമായിരിക്കുന്നു. കരുണാകരന്‍ - നാരായണി ദമ്പതികളുടെ മകളാണ് സിനി. അശ്വിന്‍ മൂത്തമകനാണ്. സഹോദരങ്ങള്‍: സത്യന്‍, സുമ.

Also Read:
പ്രണയം തുടങ്ങിയിട്ട് 12 വര്‍ഷം; എങ്ങനെ ലൗ ജിഹാദ് ആകുമെന്ന് അഷിതബാബു

Keywords: Medical College, Treatment, Husband, Kerala.