city-gold-ad-for-blogger
Aster MIMS 10/10/2023

ലീഗ് മത്സരിക്കുന്ന സീറ്റുകളില്‍ കടുത്ത മത്സരമില്ല: കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: (www.kasargodvartha.com 30.04.2016) ലീഗ് മത്സരിക്കുന്ന 24 സീറ്റുകളില്‍ 19 സീറ്റിലും കടുത്ത മത്സരമില്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ജനസഭ2016 തെരഞ്ഞെടുപ്പ്് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലയില്‍ നടക്കുന്നത് സൗഹാര്‍ദ മത്സരം മാത്രമാണ്. ഇവിടങ്ങളിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളില്‍ പലരും വ്യാപാരികളും വ്യവസായികളുമാണെന്ന്് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇവര്‍ക്ക് മണ്ഡലത്തെ കുറിച്ച് യാതൊരു പരിചയവുമില്ല. മണ്ഡലത്തില്‍ ഇതുവരെ ഇറങ്ങാത്ത ഇവര്‍ക്ക് മണ്ഡലത്തെ കുറിച്ച് ഒന്നും അറിയില്ല. പലരും രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്തവരാണ്.

ബാലുശ്ശേരിയിലും കുറ്റിയാടിയിലും മാത്രമാണ് അല്‍പം മത്സരമുള്ളത്. തിരുവമ്പാടിയില്‍ തുടക്കത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നല്ല ഐക്യത്തിലാണ് യു ഡി എഫ് മുന്നോട്ട് പോകുന്നത്. പ്രചരണരംഗത്ത്് ഓരോ ദിവസം കഴിയുംതോറും യു ഡി എഫ് നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 'ഡേ ബൈ ഡേ' ആയാണ് യു ഡി എഫ് പ്രചരണ രംഗത്ത് മുന്‍തൂക്കം നേടുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ യു ഡി എഫിന് കിട്ടും. കാസര്‍കോടിന്റെ കാര്യം തന്നെ ഇതിനുദാഹരണമാണ്. കാസര്‍കോട്ട് ഇത്തവണ യു ഡി എഫിന് അധികം സീറ്റ് കിട്ടും.

കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുനഷ്ടം ഉണ്ടാകുന്ന ജില്ലകള്‍ ഒന്നും തന്നെയില്ല. എന്നാല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ജില്ലകളാണ് കൂടുതല്‍. യു ഡി എഫ് വീണ്ടും അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. 'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്ന മുദ്രാവാക്യം ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. അഞ്ചുവര്‍ഷം വികസനം നടന്നിട്ടില്ലെന്ന് പ്രതിപക്ഷം പോലും പറയുന്നില്ല. കൈത്താങ്ങ് ആവശ്യമുള്ളവര്‍ക്കെല്ലാം സര്‍ക്കാരിന്റെ തലോടല്‍ ലഭിച്ചിട്ടുണ്ട്. ഭിന്നശേഷി ഉള്ളവര്‍ക്കും ദരിദ്ര വിഭാഗങ്ങളില്‍പെട്ട ജനങ്ങള്‍ക്കും സാമൂഹ്യ നീതി നടപ്പിലാക്കാന്‍ കഴിഞ്ഞു. ജനങ്ങള്‍ക്കിടയില്‍ നേരിട്ടിറങ്ങി തടസമുള്ള ഉത്തരവുകളെല്ലാം മാറ്റി സാധാരണക്കാര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഭരണം നടത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

കുറേ വിവാദങ്ങള്‍ പറയാമെന്നല്ലാതെ അഞ്ചുവര്‍ഷത്തെ ഭരണം വിലയിരുത്താന്‍ പ്രതിപക്ഷം തയ്യാറാവുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിലും വിജയിച്ചു. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് ലഭിക്കാതിരുന്നിട്ടുകൂടി 20 ല്‍ 12 സീറ്റ് യു ഡി എഫ് നേടി മെച്ചപ്പെട്ട വിജയമാണ് നേടിയത്. തദ്ദേശ തെരഞ്ഞെപ്പില്‍ 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴ് വീതം പഞ്ചായത്തുകള്‍ ഇരുമുന്നണികളും നേടുകയും ചെയ്ത കാര്യം കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ഇത്തരം ഒരു സാഹചര്യത്തില്‍ ഭരണത്തുടര്‍ച്ച ജനങ്ങള്‍ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന്, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ എന്നിവരും കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉണ്ടായിരുന്നു.

ലീഗ് മത്സരിക്കുന്ന സീറ്റുകളില്‍ കടുത്ത മത്സരമില്ല: കുഞ്ഞാലിക്കുട്ടി


Keywords: kasaragod, P.K.Kunhalikutty, IUML, Election, Jnasabha, Malapuram, LDF, UDF

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL