Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് നഗരത്തിലെ പരസ്യ ബോര്‍ഡുകള്‍ തെരെഞ്ഞെടുപ്പ് മറയാക്കി മുറിച്ചു മാറ്റിയ സംഭവത്തില്‍ നഗരസഭയും പി ഡബ്ല്യു ഡിയും തമ്മില്‍ കൊമ്പ് കോര്‍ത്തു

കാസര്‍കോട് നഗരത്തിലെ പരസ്യ ബോര്‍ഡുകള്‍ തെരെഞ്ഞെടുപ്പ് മറയാക്കി മുറിച്ചു മാറ്റിയ സംഭവത്തില്‍ നഗരസഭയും പി ഡബ്ല്യു ഡിയും തമ്മില്‍ കൊമ്പ് കോര്‍ത്തു. നഗരസഭ കണ്ണൂരിലെ Kasaragod, Municipality, Flex board, Complaint, Election, District Collector
കാസര്‍കോട്: (www.kasargodvartha.com 21.04.2016) കാസര്‍കോട് നഗരത്തിലെ പരസ്യ ബോര്‍ഡുകള്‍ തെരെഞ്ഞെടുപ്പ് മറയാക്കി മുറിച്ചു മാറ്റിയ സംഭവത്തില്‍ നഗരസഭയും പി ഡബ്ല്യു ഡിയും തമ്മില്‍ കൊമ്പ് കോര്‍ത്തു. നഗരസഭ കണ്ണൂരിലെ ഒരു ഏജന്‍സിക്ക് മൂന്നു വര്‍ഷത്തേക്ക് പരസ്യം ഫലകം സ്ഥാപിക്കാന്‍ ടെണ്ടര്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്യ ഏജന്‍സി നഗരത്തിലെ നിരവധി സ്ഥാപനങ്ങളുടെ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതാണ് തിരെഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ജില്ലാകലക്ടറുടെ ഉത്തരവിനെ മറയാക്കി പി ഡബ്ല്യുഡി അധികൃതര്‍ മാറ്റിയത്.

എന്നാല്‍ ബോര്‍ഡുകള്‍ അപകടകരമായ സാഹചര്യം സൃഷ്ടിച്ചു കൊണ്ടാണ് മുറിച്ച് മാറ്റിയത്. മുറിച്ച് മാറ്റിയ പരസ്യ ബോര്‍ഡുകളുടെ ഇരുമ്പ് തൂണ്‍ അപകടസാധ്യത ഉണ്ടാക്കിയിരിക്കുകയാണ്. ഡിവൈഡര്‍ കടന്ന് റോഡ് മുറിച്ചുകടക്കുമ്പോള്‍ ഇരുമ്പ് തൂണില്‍ വസ്ത്രങ്ങള്‍ കുടുങ്ങിയും കാല്‍തട്ടിയും അപകടങ്ങള്‍ സംഭവിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇരുമ്പ് തൂണ്‍ പൂര്‍ണമായും നീക്കം ചെയ്താല്‍ മാത്രമേ അപകടം ഒഴിവാകുകയുള്ളൂ. അതേസമയം പി ഡബ്ലു ഡി ദേശീയ പാത വിഭാഗം ദേശീയ പാതയില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ ആഴ്ചയാണ് പി ഡബ്ല്യു ഡി അധികൃതര്‍ രാത്രിയില്‍ പരസ്യബോര്‍ഡുകള്‍ വ്യാപകമായി മുറിച്ചുമാറ്റുകയും ഒരാള്‍ പൊക്കത്തിലുള്ള ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തത്. ഇതേ കുറിച്ച് നഗരസഭാ സെക്രട്ടറി പി ഡബ്ല്യു ഡി അധികൃതരോട് അന്വേഷിച്ചപ്പോള്‍ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് ബോര്‍ഡുകള്‍ നീക്കിയതെന്ന് വിശദീകരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി കെ പി വിനയന്‍ കലക്ടറെ ചെന്ന് പരാതി ബോധിപ്പിച്ചപ്പോള്‍ ഡിവൈഡറിലുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ പരസ്യബോര്‍ഡുകള്‍ മാത്രം നീക്കാനാണ് നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമാക്കി. ഇതേ തുടര്‍ന്ന് പി ഡബ്ല്യു ഡിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ. കൗണ്‍സില്‍ യോഗം ചേര്‍ന്ന ശേഷം നിയമ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.



Keywords: Kasaragod, Municipality, Flex board, Complaint, Election, District Collector.

Post a Comment