കാഞ്ഞങ്ങാട്ട് നാലുവരിപാത; റോഡുകള്‍ കിളച്ചുമാറ്റി പുതിയത് പണിയുമെന്ന തീരുമാനം കെഎസ്ടിപി ഉപേക്ഷിച്ചു
Apr 29, 2016, 19:37 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 29.04.2016) ലോക ബാങ്കിന്റെ സഹായത്തോടെ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് (കെഎസ്ടിപി) അനുസരിച്ച് കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷന് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു വരുന്ന പുതിയ റോഡ് നോര്‍ത്ത് കോട്ടച്ചേരി മുതല്‍ ഹൊസ്ദുര്‍ഗ് സ്മൃതി മണ്ഡപം വരെ നാലുവരിപാതയാക്കാന്‍ തീരുമാനം. അതേ സമയം നിലവിലുള്ള റോഡ് കിളച്ചു മാറ്റി പുതിയ റോഡ് നിര്‍മ്മിക്കുമെന്ന കെഎസ്ടിപി ചീഫ് എഞ്ചിനീയറുടെ ഉറപ്പില്‍ നിന്നും കെഎസ്ടിപി പിന്മാറി.
പുതിയ റോഡ് നിര്‍മ്മിക്കുമ്പോള്‍ പഴയ റോഡ് പൂര്‍ണ്ണമായും കിളച്ചു മാറ്റി മൂന്ന് പാളിയില്‍ ടാറിംഗ് നടത്തണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാല്‍ ഏതാനും മാസം മുമ്പ് യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ രാത്രിയില്‍ കാഞ്ഞങ്ങാട് ടൗണില്‍ റോഡ് നിര്‍മ്മാണം തുടങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. നിലവിലുള്ള റോഡ് കിളച്ചു മാറ്റാതെ അതിനു മുകളില്‍ തന്നെ ടാറിംഗ് നടത്തിയതോടെ പ്രതിഷേധം ശക്തമായി. ഇതേ തുടര്‍ന്ന് റോഡ് നിര്‍മ്മാണം പാതിവഴിയിയില്‍ നിര്‍ത്തുകയുമായിരുന്നു.
നിലവിലുള്ള റോഡ് കിളച്ചു മാറ്റാതെ രണ്ട് പാളിയില്‍ ടാറിംഗ് നടത്താനാണ് ഇപ്പോഴത്തെ നീക്കം. നാല്പത് എംഎം മുതല്‍ 50 എംഎം വരെ ആദ്യ ടാറിംഗും പിന്നീട് രണ്ടാം പാളിയില്‍ 50 മില്ലിമീറ്റര്‍ മുതല്‍ 40 മില്ലി മീറ്റര്‍ വരെ ടാറിംഗും നടത്തി നാലുവരി പാത നിര്‍മ്മിക്കാനാണ് ഇപ്പോഴത്തെ ശ്രമം. റോഡിന്റെ ഇരുവശത്തും ഓവുചാല്‍ നിര്‍മ്മിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. കാഞ്ഞങ്ങാട് മേഖലയിലെ പുതിയ റോഡ്ഓവുചാല് നിര്‍മ്മാണത്തിന് മുന്നോടിയായി കരാറുകാരുടെ പ്രതിനിധികള്‍ വ്യാഴാഴ്ച മുതല്‍ സര്‍വ്വേ ആരംഭിച്ചിട്ടുണ്ട്. സര്‍വ്വേ വെള്ളിയാഴ്ചയും തുടരുന്നുണ്ട്.
Keywords: Hosdurg, Kanhangad, Road, Bank, Drainage, Four way, Kasargod, New,