city-gold-ad-for-blogger
Aster MIMS 10/10/2023

എം രാജഗോപാലന്റെ തൊപ്പി വെച്ച ഫോട്ടോ സൂക്ഷ്മ പരിശോധനയില്‍ തള്ളി; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് അതേ ഫോട്ടോ ഉള്‍പെടുത്തി

കാസര്‍കോട്: (www.kasargodvartha.com 30.04.2016) തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം രാജഗോപാലന്റെ തൊപ്പി വെച്ച ഫോട്ടോ സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളി. എന്നാല്‍ രാജഗോപാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്ന് അതേ ഫോട്ടോ തന്നെ ഉള്‍പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയില്‍ നിന്നും വരണാധികാരിക്ക് അടിയന്തിര നിര്‍ദേശം നല്‍കി.

കറുത്ത കണ്ണട, തൊപ്പി എന്നിവ ധരിച്ചുള്ള ഫോട്ടോകള്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു. സ്ഥിരമായി തൊപ്പി ധരിക്കാറുള്ള രാജഗോപാല്‍ പത്രികയ്‌ക്കൊപ്പം ഇതേ ഫോട്ടോ തന്നെയാണ് നല്‍കിയത്. ഇത് അനുവദിക്കരുതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധനയില്‍ രാജഗോപാല്‍ സമര്‍പ്പിച്ച ഫോട്ടോ തള്ളുകയും പകരം ഫോട്ടോ നല്‍കിയാല്‍ ഉള്‍പ്പെടുത്താമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.

ഇതിനിടയിലാണ് തന്റെ തൊപ്പി വെച്ച ഫോട്ടോ തന്നെ അനുവദിക്കണമെന്ന് കാണിച്ച് രാജഗോപാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജഗോപാലിന്റെ നേരത്തെ നല്‍കിയ ഫോട്ടോ തന്നെ ബാലറ്റ് പേപ്പറില്‍ ഉള്‍പ്പെടുത്തുമെന്ന് വരണാധികാരി വി ജി ഗ്രേസി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇത്തവണ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ കൂടി ബാലറ്റ് പേപ്പറില്‍ ഉള്‍പ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
എം രാജഗോപാലന്റെ തൊപ്പി വെച്ച ഫോട്ടോ സൂക്ഷ്മ പരിശോധനയില്‍ തള്ളി; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് അതേ ഫോട്ടോ ഉള്‍പെടുത്തി

Keywords: Kasaragod, Trikaripur, Election 2016, Photo, LDF, Black cap, Black specs, Nomination letter, M Rajagopal.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL