ബദിയഡുക്ക ബീജന്തടുക്കയില്‍ ജമാഅത്ത് യോഗത്തിനിടെ അക്രമം; 5 പേര് ആശുപത്രിയില്‍
Apr 24, 2016, 23:30 IST
ബദിയഡുക്ക: (www.kasargodvartha.com 24.04.2016) ബീജന്തടുക്കയില്‍ ജമാഅത്ത് യോഗത്തിനിടെ അക്രമം. പരിക്കേറ്റ അഞ്ച് പേരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീജന്തടുക്കയിലെ ഇബ്രാഹിം (40), റഫീഖ് (31), ഷാഫി (45), സൂപ്പി (38), അബ്ദുര്‍ റഹ് മാന്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പള്ളിയിലെ ഉസ്താദുമാര്‍ സംഘടനകളുടെ പരിപാടികളില്‍ സംബന്ധിക്കരുതെന്ന് നേരത്തെ ജമാഅത്തില്‍ തീരുമാനമുണ്ടായിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് ഒരു വിഭാഗം സംഘടന നടത്തിയ പരിപാടിയില്‍ ഉസ്താദുമാര്‍ സംബന്ധിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരെ മറുവിഭാഗം ജമാഅത്ത് കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഏപ്രില്‍ 24ന് ഇക്കാര്യത്തില്‍ ജമാഅത്ത് കമ്മിറ്റിയുടെ തീരുമാനം അറിയിക്കാമെന്നാണ് ഭാരവാഹികള്‍ ഇവരെ അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി 9.30 മണിയോടെ പള്ളിയിലെത്തിയവരെ നൂറോളം വരുന്ന സംഘം ആക്രമിക്കുകയായിരുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
Keywords : Badiyadukka, Clash, Injured, Hospital, Injured, Kasaragod, Beejandadukka, Clash: 5 hospitalized.