Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയടക്കം 10 പേര്‍ക്കെതിരെ കേസ്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കരിങ്കൊടി കാണിച്ചതിന് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയുള്‍പെടെ 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഡി വൈ എഫ് ഐ Case against 10 DYFI activist, Kasaragod, Kerala, DYFI, Oommen Chandy, Black flag
കാസര്‍കോട്: (www.kasargodvartha.com 01/03/2016) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കരിങ്കൊടി കാണിച്ചതിന് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയുള്‍പെടെ 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഡി വൈ എഫ് ഐ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. ശിവപ്രസാദ്, ട്രഷറര്‍ സുഭാഷ് പാടി, അഹ്മദ് ഹഫ്‌സല്‍ ചെന്നിക്കര തുടങ്ങി പത്തുപേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തത്.

തിങ്കളാഴ്ച  ഉച്ചക്ക് നുള്ളിപ്പാടി ജെ പി കോളനി ജംഗ്ഷന് സമീപത്താണ് സംഭവം. മുഖ്യമന്ത്രി യു ഡി എഫ് പരിപാടി കഴിഞ്ഞ് കാറില്‍ പെരിയ ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ചാടി വീണ് കരിങ്കൊടി കാണിക്കുകയായിരുന്നു. പോലീസ് ഇവരെ ബലമായി നീക്കുകയാണുണ്ടായത്.

Keywords: Case against 10 DYFI activist, Kasaragod, Kerala, DYFI, Oommen Chandy, Black flag

Post a Comment