city-gold-ad-for-blogger
Aster MIMS 10/10/2023

നായ കുറുകെ ചാടിയതിനെതുടര്‍ന്ന് വെട്ടിച്ച ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം

ചെറുവത്തൂര്‍: (www.kasargodvartha.com 06/02/2016) ചെറുവത്തൂര്‍ ആര്‍ ടി ഒ ചെക്ക് പോസ്റ്റിന് സമീപം നായ കുറുകെ ചാടിയതിനെതുടര്‍ന്ന് വെട്ടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. നീലേശ്വരം പടന്നക്കാട്ടെ ഷദാബ് (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റാഷിദിനാണ് (27) ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ റാഷിദിനെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകും.

ഷദാബിനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി നീലേശ്വരം എത്തിയപ്പോഴാണ് മരണം സംഭവിച്ചത്. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പടന്ന വണ്ണാത്തംമുക്കിലെ ബന്ധുവീട്ടില്‍പോയി രണ്ട് ബൈക്കുകളിലായി നാല് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങുമ്പോഴാണ് ഷദാബ് സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്. ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. വിവരം അറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തിയിരുന്നു. പടന്നക്കാട്ട്‌നിന്നും ബന്ധുക്കളെത്തിയശേഷമായിരിക്കും റാഷിദിനെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുക.

നായ കുറുകെ ചാടിയതിനെതുടര്‍ന്ന് വെട്ടിച്ച ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം

Keywords: Accidental Death, Cheruvathur, Kerala, Kasaragod, Padannakad, Youth dies in bike accident, Shadab

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL