പ്രസവശേഷം അധ്യാപിക രക്തസ്രാവത്തെതുടര്‍ന്ന് മരിച്ചു
Feb 8, 2016, 12:13 IST
പുത്തൂര്‍: (www.kasargodvartha.com 08/02/2016) പ്രസവശേഷം രക്തസ്രാവത്തെതുടര്‍ന്ന് അധ്യാപിക മരിച്ചു. ഉപ്പിനങ്ങാടി ക്നായ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയും സുള്ള്യ ഐല കോവത്തു ക്ലൂകമ്പു ഗിനിഗിലയിലെ ഹരീഷിന്റെ ഭാര്യ വാണിശ്രീ (26) ആണ് മരിച്ചത്. യുവതിയുടെ ആദ്യപ്രസവമായിരുന്നു. പ്രസവത്തിനായി പുത്തൂര്‍ കൊയില കയര്‍കട്ടയിലെ സ്വന്തം വീട്ടില്‍ എത്തിയതായിരുന്നു.
ശനിയാഴ്ച വൈകിട്ട് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആദ്യം വീടിനടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചിരുന്നു. പിന്നീട് പുത്തൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിക്കുകയും ഒരു ആണ്‍കുഞ്ഞിന് ജന്മംനല്കുകയും ചെയ്തിരുന്നു. പിന്നീട് രക്തസ്രാവം ഉണ്ടായതിനെതുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കുകൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.
ഒരുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. പുത്തൂര്‍ ആത്തൂര്‍ ബദരിയ സ്കൂളിലാണ് നേരത്തെ ജോലിചെയ്തിരുന്നത്. മരണ വിവരമറിഞ്ഞ് സഹ അധ്യാപകരും സ്കൂള്‍ അധികൃതരും വീട്ടിലെത്തി അനുശോചിച്ചു.

Keywords: Woman, Teacher, Delivery, Obituary, Puthur, Teacher dies after delivery