city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ കാസര്‍കോട് സ്വദേശികളെ വര്‍ഗീയപരമായി അധിക്ഷേപിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥനെ സേലത്തേക്ക് സ്ഥലംമാറ്റി

മംഗളൂരു: (www.kasargodvartha.com 02/02/2016) മംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ കാസര്‍കോട് സ്വദേശികളെ വര്‍ഗീയപരമായി അധിക്ഷേപിച്ച മലയാളിയായ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന് തമിഴ്‌നാട് സേലത്തേക്ക് സ്ഥലം മാറ്റം. കാസര്‍കോട് നായമാര്‍മൂല കടവത്ത് സ്വദേശി പി.എ സാദിഖ് (23) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആര്‍പിഎഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ പി. മോഹന്‍ ദാസിനെയാണ് സ്ഥലംമാറ്റിക്കൊണ്ട് റെയില്‍വെ ഡിസിപ്ലിനറി അതോറിറ്റി ഉത്തരവിട്ടത്.

2015 ഏപ്രില്‍ 13നാണ് സംഭവം നടന്നത്. പൂനെയില്‍ നിന്നും വരുന്ന സഹോദരന്‍ സമീറിനെ കൂട്ടിക്കൊണ്ടുവരാന്‍ മംഗളൂരു റെയില്‍വെ സ്‌റ്റേഷനിലെത്തിയതായിരുന്നു സാദിഖ്. രാവിലെ 7.20നുള്ള ഗരീബ് രഥ് ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റുമെടുത്ത് റെയില്‍വെ സ്‌റ്റേഷനില്‍ ഇരുവരും കാത്തുനില്‍ക്കുമ്പോഴായിരുന്നു ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ മോഹന്‍ ദാസ് ഇരുവരെയും വര്‍ഗീയപരമായി അധിക്ഷേപിച്ചത്.

നിങ്ങള്‍ക്കെന്താ ഇറാഖിലോ യമനിലോ പൊയ്ക്കൂടെ ?' എന്നായിരുന്നു ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ കമന്റ്. താടിയും തലയില്‍ തൊപ്പിയും ധരിച്ചിരുന്ന തങ്ങള്‍ മലയാളികള്‍ അല്ലെന്നും പൂനെയില്‍ നിന്നുള്ളവരാണെന്നും കരുതിയാണ് മോഹന്‍ദാസ് അധിക്ഷേപിച്ചതെന്ന് സാദിഖ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സംഭവം നടന്നയുടനെ മംഗളൂരു റെയില്‍വെ സൂപ്രണ്ടിന് സാദിഖ് പരാതി നല്‍കിയിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് റെയില്‍വെ ചെന്നൈ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കമ്മീഷണര്‍ പരാതി അന്വേഷിക്കാന്‍ പാലക്കാട് ഡിവിഷന്‍ ക്രൈംബ്രാഞ്ചിന് കൈമാറി. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ പരാതിക്കാരനെയും റെയില്‍വെ ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

ഇതിന് ശേഷം മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് സാദിഖ് വീണ്ടും റെയില്‍വെ അധികൃതര്‍ക്ക് പരാതി അയക്കുകയായിരുന്നു. ഇതിന് ശേഷമാണ് മംഗളൂരുവില്‍ നിന്നും ഉദ്യോഗസ്ഥനെ സേലം ഡിവിഷനിലേക്ക് സ്ഥലംമാറ്റിയത്.

മംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ കാസര്‍കോട് സ്വദേശികളെ വര്‍ഗീയപരമായി അധിക്ഷേപിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥനെ സേലത്തേക്ക് സ്ഥലംമാറ്റി

Related News: സഹോദരങ്ങളെപറ്റി ആര്‍പിഎഫുകാരന്റെ കമന്റ്, ഇവര്‍ക്കെന്താ ഇറാഖിലോ, യമനിലോ പൊയ്ക്കൂടെ?

Keywords : Kasaragod, Mangalore, Railway, Railway Station, Complaint, Investigation, Vidya Nagar, RPF officer transferred for abusing Kasargod native, RPF officer transferred for abusing Kasargod native.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL