കുപ്രസിദ്ധ മോഷ്ടാവ് കുതിര ഫിറോസ് തൃശൂരില്‍ അറസ്റ്റില്‍; കാസര്‍കോട്ടെ കവര്ച്ചക്കേസുകള്ക്കും തുമ്പാകുന്നു
Feb 11, 2016, 12:00 IST
തൃശൂര്‍: (www.kasargodvartha.com 11/02/2016) കുപ്രസിദ്ധ മോഷ്ടാവ് കുതിര ഫിറോസ് (33) തൃശൂരില്‍ അറസ്റ്റിലായി. കാസര്‍കോട്, തൃശൂര്‍, പാലക്കാട് പാലക്കാട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 40 ഓളം കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണ് പാലക്കാട് കുളപ്പുള്ളി സ്വദേശി കുതിര ഫിറോസെന്നാണ് പോലീസ് പറഞ്ഞു.
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് ഫിറോസിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. സ്കൂളുകള്‍, ക്ഷേത്രങ്ങള്‍, കൃസ്ത്യന്‍ പള്ളികള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഫിറോസ് കവര്‍ച്ച ചെയ്യുന്നത്. രാവിലെ റെയില്‍വേ ട്രാക്കിലൂടെ നടന്ന് സ്ഥലങ്ങള്‍ അറിഞ്ഞുവെച്ച് രാത്രിയെത്തി കവര്‍ച്ച നടത്തുകയാണ് ഫിറോസിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.
ചെസ് കളിയില്‍ കുതിരയുടെ നീക്കങ്ങളില്‍ വിദ്ഗ്ദ്ധനായതിനാലാണ് കുതിര ഫിറോസ് എന്ന് അറിയപ്പെടുന്നത്. ജയിലില്‍ കഴിയുന്ന സമയം ഒപ്പമുണ്ടായിരുന്ന തടവുകാര്‍ക്ക് ചെസ് പരിശീലനവും നടത്തിയിരുന്നു.

Keywords: Thrissur, Kasaragod, Kerala, arrest, Police, Robbery, Robber Kuthira Firos arrested.