city-gold-ad-for-blogger
Aster MIMS 10/10/2023

വാര്‍ഡനെ അക്രമിച്ച് ജയില്‍ ചാടിയ കൊലക്കേസ് പ്രതിയടക്കം നാല് പേര്‍ക്ക് മൂന്നേക്കാല്‍ വര്‍ഷം തടവും പിഴയും

കാസര്‍കോട്: (www.kasargodvartha.com 10.02.2016) കാസര്‍കോട്: കാസര്‍കോട്ടെ സബ് ജയിലില്‍ വാര്‍ഡനെ അക്രമിച്ച് ജയില്‍ ചാടിയ കൊലക്കേസ് പ്രതിയടക്കം നാല് പേരെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി സനു എസ് പണിക്കര്‍ പേര്‍ക്ക് മൂന്നേക്കാല്‍ വര്‍ഷം തടവിനും 2000 രൂപ വീതം പിഴയടക്കാനും വിധിച്ചു.

ബോവിക്കാനം-മല്ലം റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും ഇടുക്കി പീരുമേട് സ്വദേശിയുമായ കൊക്കയാര്‍ ഓലപ്പുരയ്ക്കല്‍ ഹൗസില്‍ തങ്കച്ചന്‍ എന്ന തെക്കന്‍ രാജന്‍ (62), മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെ കൊലക്കേസ് പ്രതി ഹൊസബെട്ടുവിലെ മുഹമ്മദ് ഇക്ബാല്‍ (31), കാറഡുക്ക കര്‍മ്മന്തൊടി കാവുങ്കാലിലെ രാജേഷ് (34), ഹൊസബെട്ടു ജാറം ഹൗസിലെ മുഹമ്മദ് റഷീദ് (32) എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ. ഒരു വകുപ്പില്‍ ഒരു മാസവും മറ്റൊരു വകുപ്പില്‍ മൂന്ന് മാസവും ഒരു വകുപ്പില്‍ ഒരു വര്‍ഷവും മറ്റൊരു വകുപ്പില്‍ ഒരു വര്‍ഷം തടവും 1000 രൂപ പിഴയും മറ്റൊരു വകുപ്പില്‍ ഒരു വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഒരു വര്‍ഷം തടവനുഭവിച്ചാല്‍ മതിയാകും. പിഴയടച്ചില്ലെങ്കില്‍ മുപ്പത് ദിവസം അധികം തടവനുഭവിക്കണം.

വിവിധ കേസുകളില്‍ റിമാന്റിലായിരുന്ന നാലുപ്രതികളും ചേര്‍ന്ന് ജയില്‍വാര്‍ഡനായ കാഞ്ഞങ്ങാട് തോയമ്മല്‍ സ്വദേശിയായ പവിത്ര(42)നെ ബക്കറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച് ജയില്‍ ചാടുകയായിരുന്നുവെന്നാണ് കേസ്. 2012 നവംബര്‍ 20ന് പുലര്‍ച്ചെ അഞ്ച് മണിക്ക് കാസര്‍കോട് സബ് ജയിലില്‍ നിന്നാണ് ഇവര്‍ തടവ് ചാടിയത്.

വധശ്രമം, ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, ജയില്‍ചാടല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. മൂന്നു പ്രതികളെ അന്നത്തെ സി ഐ ആയിരുന്ന സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദിവസങ്ങള്‍ക്കകം പിടികൂടിയെങ്കിലും തെക്കന്‍ രാജന്‍ രക്ഷപ്പെടുകയായിരുന്നു. തമിഴ്‌നാട്ടിലെ കരിങ്കല്‍ ക്വാറിയില്‍ വേഷംമാറി ജോലിചെയ്തു വരികയായിരുന്ന ഇയാളെ മാസങ്ങള്‍ക്ക് ശേഷം ആദൂര്‍ സി ഐ എ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികള്‍ക്കെതിരെയുള്ള വധശ്രമവും ഗൂഢാലോചനയും തെളിയിക്കാന്‍ കഴിഞ്ഞില്ല.
വാര്‍ഡനെ അക്രമിച്ച് ജയില്‍ ചാടിയ കൊലക്കേസ് പ്രതിയടക്കം നാല് പേര്‍ക്ക് മൂന്നേക്കാല്‍ വര്‍ഷം തടവും പിഴയും

Related News: 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL