Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

കാഞ്ഞങ്ങാട് നഗരസഭയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

നഗരസഭയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങി കിടക്കുന്നവരുടെ ചെക്കുകള്‍ വിതരണം ചെയ്തു തുടങ്ങി. പോസ്റ്റ് ഓഫീസ് വഴിയും ബാങ്ക് Kanhangad, Kanhangad-Municipality, Pension, Distribution, Post Office, Kasargod.
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.02.2016) നഗരസഭയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങി കിടക്കുന്നവരുടെ ചെക്കുകള്‍ വിതരണം ചെയ്തു തുടങ്ങി. പോസ്റ്റ് ഓഫീസ് വഴിയും ബാങ്ക് വഴിയും പെന്‍ഷനു വേണ്ടി കയറി ഇറങ്ങി ബുദ്ദിമുട്ടിയിരുന്ന സാധാരണക്കാര്‍ക്ക് പെന്‍ഷന്‍ വിതരണം നേരിട്ട് നല്‍കി തുടങ്ങിയത് ആശ്വാസമായി.

എ സി കണ്ണന്‍ നായര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. എല്‍ സുലൈഖ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി ക്യഷ്ണന്‍, കെ വി ഉഷ, എ ഡി ലത, സന്തോഷ് എന്നിവര്‍ സംബന്ധിച്ചു. ഗംഗാ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വിവിധ വാര്‍ഡുകളില്‍ അംഗന്‍വാടികളും ക്ലബ്ബുകളും കേന്ദ്രീകരിച്ച് പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
Kanhangad, Kanhangad-Municipality, Pension, Distribution, Post Office, Kasargod.


Keywords: Kanhangad, Kanhangad-Municipality, Pension, Distribution, Post Office, Kasargod.

Post a Comment