city-gold-ad-for-blogger
Aster MIMS 10/10/2023

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കീഴൂരിലേക്ക് തട്ടിക്കൊണ്ടുവന്ന സംഭവം പുകയുന്നു; പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി

മേല്‍പറമ്പ്: (www.kasargodvartha.com 09/02/2016) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉള്ളാളില്‍നിന്നും കീഴൂരിലേക്ക് തട്ടിക്കൊണ്ടുവന്ന സംഭവം നാട്ടില്‍ പുകയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കീഴൂരിലെത്തിയിട്ടും പെണ്‍കുട്ടിയെ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്നതിനെതുടര്‍ന്ന് ഉള്ളാളില്‍നിന്നുമെത്തിയ സംഘം യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയതോടെ പ്രശ്‌നം സങ്കീര്‍ണതയിലേക്ക് നീങ്ങിയിരിക്കുകയാണ്.

രണ്ട് ദിവസം മുമ്പാണ് 15 വയസ് പ്രായംമാത്രമുള്ള പെണ്‍കുട്ടിയെ കീഴൂര്‍ സ്വദേശിയായ 23 കാരന്‍ പ്രണയിച്ച് കീഴൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. കീഴൂരിലെ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന വിവരം അറിഞ്ഞ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരുമടക്കം നിരവധിപേര്‍ ഇവിടെയെത്തി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ ഇവിടെയില്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്. ഇത് കളവാണെന്നും ഇവര്‍ കീഴൂരിലെ ഏതോ ബന്ധുവീട്ടിലുണ്ടെന്നും ഉള്ളാളില്‍നിന്നെത്തിയവരും പറഞ്ഞു.

രാത്രിമുതല്‍ പുലര്‍ച്ചെവരെ സമയം നല്‍കിയെങ്കിലും പെണ്‍കുട്ടിയെ വിട്ടുകൊടുക്കാത്തതിനെതുടര്‍ന്ന് പുലര്‍ച്ചയോടെ ഉള്ളാള്‍സംഘം യുവാവിന്റെ സഹോദരനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. യുവാവിന്റെ സഹോദരനെ ഇതുവരെ ഇവര്‍ വിട്ടയച്ചിട്ടില്ല. ഇരുവീട്ടുകാരും സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കീഴൂരിലേക്ക് തട്ടിക്കൊണ്ടുവന്ന സംഭവം പുകയുന്നു; പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി

Keywords:  Melparamba, Kasaragod, Kerala, Kidnap, Minor kidnapping incident: Minor's brothers kidnap youth's brother

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL