Join Whatsapp Group. Join now!
Aster MIMS 10/10/2023

അനധികൃത കെട്ടിട നിര്‍മാണം; തൃക്കരിപ്പൂര്‍ പഞ്ചായത്ത് എല്‍ എസ് ജി ഡി അസി. എഞ്ചിനിയര്‍ക്ക് സസ്‌പെന്‍ഷന്‍

തൃക്കരിപ്പൂര്‍ ആയിറ്റിയിലെ പീസ് സ്‌കൂളിന് വേണ്ടി നിര്‍മിച്ച കെട്ടിടം അനധികൃതമാണെന്നും ഇതിന് സഹായംചെയ്തുകൊടുത്തുവെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ LSG, Assistant engineer, Suspend, Trikaripur, Kasaragod, Kerala, Suspension, LSG Assistant engineer suspended
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08/02/2016) തൃക്കരിപ്പൂര്‍ ആയിറ്റിയിലെ പീസ് സ്‌കൂളിന് വേണ്ടി നിര്‍മിച്ച കെട്ടിടം അനധികൃതമാണെന്നും ഇതിന് സഹായംചെയ്തുകൊടുത്തുവെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് എല്‍ എസ് ജി ഡി അസി. എഞ്ചിനിയറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എഞ്ചിനീയറായ രമേശന്‍ കരുവാട്ടലിനെയാണ് ചീഫ് എഞ്ചിനീയര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ചീഫ് ടൗണ്‍ പ്ലാനറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സി ടി പി വിജിലന്‍സ് വിംഗ് സ്‌കൂള്‍ കെട്ടിടം അനധികൃതമാണെന്നും കെട്ടിടത്തിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ എന്‍ ഒ സി അടക്കം നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയതിനെതുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി. തൃക്കരിപ്പൂര്‍ ടൗണിലെ ഒരു ഡോക്ടറുടെ കെട്ടിടത്തിനും അനധികൃതമായി പെര്‍മിറ്റ് നല്‍കിയതായി ആരോപണം നിലനില്‍ക്കുന്നുണ്ട്.

അതേസമയം എഞ്ചിനീയറോട് വിശദീകരണംപോലും ചോദിക്കാതെയാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. തൃക്കരിപ്പൂര്‍, കിനാനൂര്‍-കരിന്തളം, പനത്തടി, കള്ളാര്‍ എന്നീ നാല് പഞ്ചായത്തുകളുടെ ചുമതല അസിസ്റ്റന്‍ഡ് എഞ്ചിനീയര്‍ക്കായിരുന്നു. അതുകൊണ്ടുതന്നെ കെട്ടിടനിര്‍മാണം സംബന്ധിച്ചുള്ള പരിശോധനകളെല്ലാം ഓരോസ്ഥലത്തുംചെന്ന് കൃത്യമായി നടത്തുന്നതിന് സാധിച്ചില്ലെന്ന വിലയിരുത്തലും അധികൃതര്‍ നിരത്തുന്നുണ്ട്.

സ്‌കൂളുകള്‍ കെട്ടിടത്തിന്ന് മൂന്ന് നിലകളില്‍ കൂടുതല്‍ വന്നാല്‍മാത്രമേ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ എന്‍ ഒ സി ആവശ്യമുള്ളുവെന്നാണ് അസി. എഞ്ചിനീയര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. താന്‍ 2012 ലാണ് അസിസ്റ്റന്‍ഡ് എഞ്ചിനീയറായി തൃക്കരിപ്പൂറില്‍ ചുമതലയേറ്റത്. 2009 ലാണ് സ്‌കൂള്‍കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ പരിശോധനയ്‌ക്കെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ഒരു നിലയായി കണക്കുകൂട്ടിയതാണ് ആരോപണത്തിന് ഇടയാക്കിയതെന്നും കെട്ടിടം റെഗുലറൈസെഡ് ചെയ്തുകൊടുത്തതുവഴി 36 ലക്ഷം രൂപയുടെ ലാഭം താന്‍ സര്‍ക്കാറിന് ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Keywords: LSG, Assistant engineer, Suspend, Trikaripur, Kasaragod, Kerala, Suspension, LSG Assistant engineer suspended

Post a Comment