city-gold-ad-for-blogger
Aster MIMS 10/10/2023

മടിക്കേരി സംഘര്‍ഷം; വി എച്ച് പി നേതാവ് കുട്ടപ്പയുടേത് അപകട മരണമല്ലെന്ന് കുറ്റപത്രം

മടിക്കേരി: (www.kasargodvartha.com 11/02/2016) ടിപ്പു ജയന്തിയോടനുബന്ധിച്ച് മടിക്കേരിയിലുണ്ടായ സംഘര്‍ഷത്തിനിടെ വി എച്ച് പി നേതാവ് ദേവപന്ത കുട്ടപ്പ (50) മരിച്ച സംഭവത്തില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സംഘര്‍ഷത്തിനിടെ കുട്ടപ്പ കൊല്ലപ്പെട്ടുവെന്നാണ് ഫെബ്രുവരി 10 ന് അന്വേഷണ ഉദ്യോഗസ്ഥനായ മടിക്കേരി ടൗണ്‍ സി.ഐ ഐ.പി മെദപ്പ പ്രിന്‍സിപ്പല്‍ സിവില്‍ ആന്‍ഡ് ജെ എം എഫ് സി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

നേതാജി നഗറിലെ ടി.എ ഖാലിദ് (38), നെല്ലിഹുഡിക്കേരിയിലെ വി.എ ഗഫൂര്‍ (36), ത്യാഗത്തൂരിലെ കെ.വൈ റസാഖ് (27), പി.എം അഷ്‌റഫ് (29), നാല്‍വതേക്രയിലെ സി.ടി ഫൈസല്‍ (26), ബി.എസ് അക്ബര്‍ അലി (21), ബി.എ ഷംസീര്‍ (22), പൊന്നത്ത്‌മൊട്ടയിലെ സൈഫുദ്ദീന്‍ (20), ഗുഹ്യയിലെ ഹമീദ് (26) എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ ഖാലിദ്, അബ്ദുല്‍ ഗഫൂര്‍, കെ.വൈ റസാഖ്, സി.ടി ഫൈസല്‍ എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. മറ്റുള്ളവര്‍ ഒളിവിലാണ്. ഐപിസി 304 വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഘര്‍ഷത്തിനിടെ ഓടിരക്ഷപ്പെടുകയായിരുന്ന കുട്ടപ്പയെ പ്രതികള്‍ പിന്തുടരുകയും, ഇതിനിടെ വീണ് മരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. അതിനിടെ ടിപ്പു ജയന്തി ആഘോഷം നടത്തിയവര്‍ക്കെതിരെ കൊല്ലപ്പെട്ട കുട്ടപ്പയുടെ മകന്‍ ദാലി, പോലീസില്‍ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ നവംബര്‍ 10ന് ടിപ്പു ജയന്തിയോട് അനുബന്ധിച്ച് മടിക്കേരിയില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് വിഎച്ച്പി കുടക് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കുട്ടപ്പ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പാലക്കാട് മണ്ണാര്‍ക്കാട്ടെ ഷാഹുല്‍ ഹമീദ് എന്ന ചെറുപ്പക്കാരന്‍ മടിക്കേരിയില്‍ വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് വ്യാപക സംഘര്‍ഷമാണ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുണ്ടായത്. ഇതിന് പിന്നാലെ മംഗളൂരു ബണ്ട് വാളില്‍ ഹരീഷ് (28) എന്ന യുവാവിനെ ഒരു സംഘം ആളുമാറി കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

മടിക്കേരി സംഘര്‍ഷം; വി എച്ച് പി നേതാവ് കുട്ടപ്പയുടേത് അപകട മരണമല്ലെന്ന് കുറ്റപത്രം


Related News:  

മടിക്കേരി സംഘര്‍ഷം വ്യാപിക്കുന്നു; ബണ്ട് വാളില്‍ യുവാവിനെ കാറിലെത്തിയ സംഘം കുത്തിക്കൊന്നു; എസ്ഡിപിഐ മാര്‍ച്ചിന് നേരെ കല്ലേറ്

അവര്‍ ഹരീഷിനെയായിരുന്നില്ല ലക്ഷ്യം വെച്ചത്; ആത്മ സുഹൃത്തിനെ നഷ്ടപ്പെട്ട സമീഉല്ലയുടെ വെളിപ്പെടുത്തല്‍

മംഗളൂരുവില്‍ യുവാവിനെ ആളുമാറി കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മംഗളൂരുവില്‍ യുവാവിനെ ആളുമാറി കുത്തിക്കൊന്ന സംഭവം; ഒരാള്‍കൂടി പിടിയില്‍

കുടകില്‍ സംഘര്‍ഷത്തിനിടെ വെടിയേറ്റ മലയാളി യുവാവ് മരിച്ചു

Keywords : Madikeri, Clash, Police, Court, RSS, Leader, National, Mangalore, Madikkeri, VHP leader's death on Tipu Jayanti was not accidental: Charge sheet.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL