ഹജ്ജ്: അപേക്ഷ തീയ്യതി നീട്ടണം - പി കരുണാകരന് എം പി
Feb 8, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 08.02.2016) ഹജ്ജ് തീര്‍ത്ഥടനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയ്യതി നീട്ടണമെന്ന് പി കരുണാകരന് എം പി ആവശ്യപ്പെട്ടു.
ഫെബ്രുവരി എട്ട് വരെയാണ് നിലവില്‍ സമയം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയ പാസ്പോര്‍ട്ട് ലഭ്യമാക്കല്‍ തുടങ്ങിയവയ്ക്ക് സാങ്കേതിക കാലതാമസം ഉണ്ടാകുന്നതിനാല്‍ പലര്‍ക്കും ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെയുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസരം ഒരുക്കണമെന്ന് എം പി പറഞ്ഞു.
ഈ സാഹചര്യം പരിഗണിച്ച് ഒരുമാസം കൂടി ഹജ്ജ് അപേക്ഷയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കണമെന്ന് പി കരുണാകരന് എം പി വിദേശകാര്യമന്ത്രി സുഷമ സ്വാരജ് ഉള്‍പ്പടെയുള്ളവര്‍ക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഈ സാഹചര്യം പരിഗണിച്ച് ഒരുമാസം കൂടി ഹജ്ജ് അപേക്ഷയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കണമെന്ന് പി കരുണാകരന് എം പി വിദേശകാര്യമന്ത്രി സുഷമ സ്വാരജ് ഉള്‍പ്പടെയുള്ളവര്‍ക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Keywords: Hajj, Application, P.Karunakaran-MP, kasaragod, Minister.