city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് വൈദ്യുതി ഭവന്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കിയതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്

തിരുവനന്തപുരം: (www.kasargodvartha.com 10/02/2016) വിദ്യാനഗര്‍ 110 കെ വി സബ് സ്‌റ്റേഷനടുത്ത് വൈദ്യുതി ഭവന്‍ നിര്‍മിക്കുന്നതിനായി ഭരണാനുമതി നല്‍കിയതായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയെ അറിയിച്ചു. 4.57 കോടി രൂപ ചിലവില്‍ പ്രീഫബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് ഭരണാനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. വൈദ്യുതി ഭവനില്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍, ട്രാന്‍സ്മിഷന്‍ ഡിവിഷന്‍, ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍, സബ് സ്‌റ്റേഷന്‍ സബ് ഡിവിഷന്‍, ടി എം ആര്‍ സബ് ഡിവിഷന്‍, ആര്‍ എ ഒ, കാസര്‍കോട് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ എന്നീ ഓഫീസുകളാണ് പ്രവര്‍ത്തിക്കുക.
മൂന്ന് നിലകളിലായി പണിയാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് 1500 ചതുരശ്ര മീറ്ററാണ് വിസ്തീര്‍ണം കണക്കാക്കിയിട്ടുള്ളത്. കാസര്‍കോട് ജില്ലയില്‍ വൈദ്യുതി ബോര്‍ഡിന് വിതരണ വിഭാഗത്തിന്റെ കീഴില്‍ സ്വന്തമായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

സബ് റീജ്യണല്‍ സ്റ്റോര്‍, എ പി ടി എസ് വിഭാഗത്തിന്റെ ഓഫീസ്, ഇലക്ട്രിക്കല്‍ സെക്ഷന്‍ കാഞ്ഞങ്ങാട് ഓഫീസ്, ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ കാഞ്ഞങ്ങാട് ഓഫീസ്, ഇലക്ട്രിക്കല്‍ സെക്ഷന്‍ മാവുങ്കാല്‍ ഓഫീസ്, ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ മാവുങ്കാല്‍ ഓഫീസ്, ഇലക്ട്രിക്കല്‍ സെക്ഷന്‍ ബദിയടുക്ക എന്നിവയാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കാസര്‍കോട് ജില്ലയിലെ പ്രസരണ വിഭാഗത്തിന്റെ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ കണ്ണൂരിന്റെ കീഴില്‍ 19 കെട്ടിടങ്ങള്‍ സ്വന്തമായി ഉണ്ടെന്നും മന്ത്രി പറഞ്ഞു. 30 ഓഫീസ് വാടക കെട്ടിത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാടക ഇനത്തില്‍ 2,51,163 രൂപ ബോര്‍ഡ് ചെലവാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കെ എസ് ഇ ബിയുടെ വിവിധ ഓഫീസുകളില്‍ വിവിധ തസ്തികകളിലായി 140 ഒഴിവുകളുണ്ടെന്നും മന്ത്രി ഉദുമ എല്‍ എ കെ കുഞ്ഞിരാമന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) - എട്ട്, അസി. എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) - 14, സീനിയര്‍ സുപ്രണ്ട് - 13, കോഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍ഡ് - മൂന്ന്, സബ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) - 33, ലൈന്‍മാന്‍ - 24, ഇലക്ട്രിസിറ്റി വര്‍ക്കര്‍ (എഴ്), ഫെയര്‍ കോപ്പി അസിസ്റ്റന്‍ഡ് - രണ്ട്, ഓഫീസ് അറ്റന്‍ഡന്റ് - ഒന്ന്, പി ടി സി സ്വീപ്പര്‍ - 26, ഡ്രൈവര്‍ - ഒമ്പത് എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. ഒഴിവുകള്‍ പി എസ് സി വഴിയും പ്രൊമോഷനുകള്‍ വഴി നികത്തിയും ജനറല്‍ ട്രാന്‍സ്ഫര്‍ വഴിയും നികത്തുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

കാസര്‍കോട്ട് വൈദ്യുതി ഭവന്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കിയതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്

Keywords:  Electricity, Kasaragod, Kerala, Vidya Nagar, N.A.Nellikunnu, K.Kunhiraman MLA, Minister Aryadan Muhammed

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL