city-gold-ad-for-blogger
Aster MIMS 10/10/2023

വനിതാ ഗൈനക്കോളജിസ്റ്റിനേയും ആശുപത്രിയേയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെകുറിച്ച് സൂചന

കാസര്‍കോട്: (www.kasargodvartha.com 03/02/2016) കാസര്‍കോട്ടെ വനിതാ ഗൈനക്കോളജിസ്റ്റിനേയും ആശുപത്രിയേയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെകുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഈയടുത്ത് ഒരു യുവതി കാസര്‍കോട്ടെ ആശുപത്രിയില്‍ ഒരു കുഞ്ഞിന് ജന്മംനല്‍കിയിരുന്നു. പിന്നീട് ശ്വാസതടസ്സത്തെതുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെവെച്ച് മരിക്കുകയും ചെയ്ത സംഭവത്തിലാണ് ഗൈനക്കോളജിസ്റ്റിനേയും കാസര്‍കോട്ടെ ആശുപത്രിയേയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ഇമേജ് ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ചെയ്തത്.

സംഭവത്തില്‍ മരിച്ച യുവതിയുടെ വീട്ടുകാരോ ബന്ധപ്പെട്ടവരോ പരാതിയൊന്നും നല്‍കിയിരുന്നില്ല. എന്നിരിക്കെ സോഷ്യല്‍ മീഡിയയില്‍ ആശുപത്രിയേയും ഗൈനക്കോളജിസ്റ്റിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചരണങ്ങള്‍ എന്തിന്റെ പേരിലാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്. വനിതാ ഗൈനക്കോളജിസ്റ്റിനേയും ആശുപത്രിയേയും ലക്ഷ്യംവെച്ചുകൊണ്ട് വ്യാജപ്രചരണം വ്യാപകമായി അഴിച്ചുവിടുകയായിരുന്നു. കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ഏത് അടിയന്തിര ഘട്ടത്തിലും ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയെകുറിച്ചാണ് ഇത്തരത്തില്‍ അപവാദപ്രചരണം നടത്തിയത്. ഇതിന് മുമ്പും ഈ ആശുപത്രിക്കെതിരെ വ്യാജപ്രചരണം നടന്നിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇത് കാര്യമാക്കിയിരുന്നില്ല. തുടര്‍ച്ചയായി ഇത്തരത്തില്‍ അപകീര്‍ത്തി പ്രചരണം തുടങ്ങിയതോടെയാണ് ഇതിന് പിന്നില്‍ എന്തെങ്കിലും ഗൂഡലക്ഷ്യമുണ്ടോയെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്.

ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗി അസുഖംമൂര്‍ച്ഛിച്ച് മരിക്കുന്നത് പുതിയ സംഭവമൊന്നുമല്ലെന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ഡോക്ടറും ആശുപത്രിയും രോഗി മരിക്കണമെന്ന് ചിന്തിക്കാറില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമ്പോള്‍ അനാസ്ഥകാട്ടുന്ന സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പണം കൊടുത്ത് ചികിത്സനടത്തുന്ന സ്വകാര്യ ആശുപത്രികള്‍ ഇത്തരം അനാസ്ഥകള്‍ ഉണ്ടാകാതെ നോക്കാറുണ്ട്. ആശുപത്രിയുടെ വിശ്വാസ്യതയെപോലും ബാധിക്കുമെന്നതിനാല്‍ കാസര്‍കോട്ടെ മിക്ക ആശുപത്രികളും ഇക്കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നുണ്ടെന്നാണ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രിയാണെങ്കിലും ബില്ലിന്റെ കാര്യത്തിലും മറ്റും രോഗിയുടെ സാമ്പത്തിക സാഹചര്യമനുസരിച്ച് ഇളവനുവദിക്കുയും സാമൂഹ്യ - രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റും സാക്ഷ്യപ്പെടുത്തുന്ന മുറയ്ക്ക് രോഗികള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്ന ഗൈനക്കോളജിസ്റ്റിനേയും ആശുപത്രിയേയും ലക്ഷ്യം വെക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് പൊതുആവശ്യം.

യുവതിയുടെ മരണം സംബന്ധിച്ച് കാസര്‍കോട് വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച ഫോട്ടോയും ഇമേജും എഡിറ്റ് ചെയ്താണ് വ്യാജപ്രചരണം നടത്തിയത്. ഇതിനെതിരെ കാസര്‍കോട് വാര്‍ത്തയും നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഗൈനക്കോളജിസ്റ്റും ആശുപത്രി അധികൃതരും കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജപ്രചരണം നടത്തിയവരെകുറിച്ച് സൂചന ലഭിച്ചത്. ഇത് ഷെയര്‍ചെയ്തവരേയും പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

ചിലര്‍ ഗള്‍ഫിലാണെന്നും ഇവര്‍ നാട്ടിലെത്തിയാല്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ആശുപത്രികളില്‍ ഡോക്ടറുടേയോ മറ്റോ അനാസ്ഥമൂലം മരണം സംഭവിക്കുകയാണെങ്കില്‍ നിയമപരമായി നേരിടുന്നതിന് പകരം കോടികള്‍ മുതലിറക്കി ചികിത്സ ലഭ്യമാക്കുന്ന ആതുരാലയങ്ങളെ അപകീര്‍ത്തിപ്പെടുത്തി അവയുടെ പ്രവര്‍ത്തനംതന്നെ തടസ്സപ്പെടുത്താനുള്ള ശ്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ആര്‍ക്കും ആരെകുറിച്ചും അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ നല്‍കാമെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രചരണവും ഇതിന്റെ ഭാഗമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.

വനിതാ ഗൈനക്കോളജിസ്റ്റിനേയും ആശുപത്രിയേയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെകുറിച്ച് സൂചന

Keywords: Kasaragod, Kerala, Doctor, Hospital, Defamation against Gynecologist Police probe

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL