Join Whatsapp Group. Join now!
Aster MIMS 10/10/2023

പൊതുമരാമത്ത് ഓഫീസുകള്‍ മാറ്റിയ നടപടി പിന്‍വലിക്കണം: സിപിഎം

ജില്ലാ രൂപീകരണം മുതല്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ് ഡിവിഷന് കീഴീലെ രണ്ട് ഓഫീസുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇKasaragod, Kerala, CPM, Office,
കാസര്‍കോട്: (www.kasargodvartha.com 11/02/2016) ജില്ലാ രൂപീകരണം മുതല്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ് ഡിവിഷന് കീഴീലെ രണ്ട് ഓഫീസുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇവിടെ നിന്നും മാറ്റിയ നടപടി തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സിപിഎം കാസര്‍കോട് ഏരിയാ കമ്മിറ്റി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണനയാണ് ഇത് കാണിക്കുന്നത്. പൊതുമരാമത്ത് മന്ത്രിയുടെ പാര്‍ട്ടി പ്രതിനിധികളായ രണ്ട് എംഎല്‍എമാര്‍ ഇവിടെ ഉണ്ടായിട്ടു പോലും ഇതിനെതിരെ ഒരക്ഷരമുരിയാടാന്‍ അവര്‍ക്ക് കഴിയുന്നില്ല. നാലു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്റ് കാണിക്കുന്ന വഞ്ചനാപരമായ നിലപാടിന്റെ തുടര്‍ച്ചയാണിതെന്നും യോഗം കുറ്റപ്പെടുത്തി.

കാസര്‍കോട്ടെ ജനങ്ങളെ സര്‍ക്കാരും, ഭരണ പക്ഷ എംഎല്‍എമാരും ചേര്‍ന്ന് വെല്ലുവിളിക്കുന്നതിനു തുല്ല്യമാണിത്. ഇത്തരം നിലപാടുകള്‍ തിരുത്തിയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി വലിയ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

Kasaragod, Kerala, CPM, Office, CPM on shifting of PWD offices.


Keywords: Kasaragod, Kerala, CPM, Office, CPM on shifting of PWD offices.

Post a Comment