city-gold-ad-for-blogger
Aster MIMS 10/10/2023

എരിയാലില്‍ വ്യാപക അക്രമം; വീടിന് നേരെ കല്ലേറ്, റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് തകര്‍ത്തു, വിദ്യാര്‍ത്ഥികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി

എരിയാല്‍: (www.kasargodvartha.com 05/02/2016) എരിയാല്‍ കുറുവയലില്‍ പരക്കെ അക്രമം. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ കുറുവയലില്‍ വെച്ച് ഒരു സംഘം രണ്ട് വിദ്യാര്‍ത്ഥികളെ കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ കുറുവയലിലെ ഒരു വീട്ടില്‍ സംഘടിച്ചെത്തിയവര്‍ വധഭീഷണി മുഴക്കിയ ശേഷം വീടിന് നേരെ കല്ലേറ് നടത്തി. വീടിന്റെ ജനല്‍ ഗ്ലാസ് കല്ലേറില്‍ തകര്‍ന്നു. ഈ സംഭവത്തിന് ശേഷമാണ് റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് തകര്‍ക്കപ്പെട്ടത്.

എരിയാല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയും അബ്ദുല്‍ ബഷീറിന്റെ മകനുമായ അബ്ദുല്‍ റാഷിദ് (18), സുഹൃത്ത് എരിയായിലെ റഷാദ് (18) എന്നിവരെയാണ് കത്തികാട്ടി ഭീഷണിപ്പെടുത്തിയത്. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

കുറുവയലിലെ ജമീലയുടെ വീടിന് നേരെയാണ് രാത്രി കല്ലേറുണ്ടായത്. ഏതാനും പേര്‍ സംഘടിച്ചുവന്ന് നാട്ടില്‍ നിന്നും ഒഴിഞ്ഞുപോകണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിന് തൊട്ടുപിന്നാലെയാണ് വീടിന് നേരെ കല്ലേറുണ്ടായത്. അതേസമയം തകര്‍ക്കപ്പെട്ട ബൈക്കിന്റെ ഉടമസ്ഥന്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. അക്രമികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി വരിയാണ്.

എരിയാലില്‍ വ്യാപക അക്രമം; വീടിന് നേരെ കല്ലേറ്, റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് തകര്‍ത്തു, വിദ്യാര്‍ത്ഥികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി

എരിയാലില്‍ വ്യാപക അക്രമം; വീടിന് നേരെ കല്ലേറ്, റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് തകര്‍ത്തു, വിദ്യാര്‍ത്ഥികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി


Keywords : Eriyal, Clash, Accuse, Police, Case, Student, House, Stone Pelting, Kasaragod, Bike, Kuruvayal.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL