സി കൃഷ്ണന് സ്മാരക മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Feb 11, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 11.02.2016) പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും ആദ്യകാല ദേശാഭിമാനി ലേഖകനുമായിരുന്ന സി കൃഷ്ണന് നായരുടെ സ്മരണാര്‍ത്ഥം കാസര്‍കോട് ഇ എം എസ് പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ സി കൃഷ്ണന് സ്മാരക മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
അച്ചടി മാധ്യമ വിഭാഗത്തില്‍ മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ സബ് എഡിറ്റര്‍ എം എസ് രാകേഷ് കൃഷ്ണനും, ദൃശ്യ മാധ്യമ വിഭാഗത്തില്‍ മീഡിയവണ്‍ ചാനല്‍ കോഴിക്കോട് ഡെസ്ക്കിലെ എം സായ് കുമാറുമാണ് ഈ വര്‍ഷത്തെ പുരസ്കാരത്തിന് അര്‍ഹരായിട്ടുള്ളത്.
അച്ചടി വിഭാഗത്തില്‍ ദേശാഭിമാനി തൃക്കരിപ്പൂര്‍ ഏരിയാ ലേഖകന്‍ പി മഷൂദും, ദൃശ്യമാധ്യമ വിഭാഗത്തില്‍ കൈരളി ടി വി തിരുവനന്തപുരം ഡെസ്ക്കിലെ കെ രാജേന്ദ്രനും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി. സി കൃഷ്ണന് നായര്‍ ചരമദിനാചരണത്തോടനുബന്ധിച്ച് ഫെബ്രുവരി 14ന് നാല് മണിക്ക് കാലിക്കടവില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
രാകേഷ് കൃഷ്ണന്റെ നാളികേര കര്‍ഷകര്‍ക്ക് താങ്ങായി നീരയില്‍ നിന്ന് മൂല്യവര്‍ധിത ഉല്പന്നങ്ങള് നിര്‍മിക്കുന്നതു സംബന്ധിച്ച റിപോര്‍ട്ടും പി മഷൂദിന്റെ മൈക്രോഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് ആദ്യമായി പുറത്ത് കൊണ്ടുവന്ന വാര്‍ത്തയുമാണ് അവാര്‍ഡിനായി പരിഗണിച്ചത്. കൊച്ചിയില്‍ കണ്ടല്‍ കാടുകള്‍ നശിപ്പിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച അന്വേഷണാത്മക റിപോര്‍ട്ട് സായ്കുമാറിനെയും, എണ്ണവിലയും ദാരിദ്ര്യവും സംബന്ധിച്ച താരതമ്യ പഠനാത്മക റിപോര്‍ട്ട് കെ രാജേന്ദ്രനെയും പുരസ്കാരത്തിന് അര്‍ഹരാക്കി.
പ്രമുഖ എഴുത്തുകാരന് പി വി കെ പനയാല്‍ കണ്‍വീനറായ ജൂറി കമ്മിറ്റിയാണ് എന്‍ട്രികള്‍ പരിശോധിച്ച് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
Keywords: Award, kasaragod, Death-anniversary, Kalikadav, Report.

എം സായ് കുമാര്‍ |