ചെമ്മനാട് 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 3 പേര്‍ക്ക് പരിക്ക്
Feb 1, 2016, 15:06 IST
ചെമ്മനാട്: (www.kasargodvartha.com 01/02/2016) ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കെ എല്‍ 14 പി 6852 നമ്പര്‍ ബൈക്കും എം എച്ച് 43 എ ബി 4298 നമ്പര്‍ സ്വിഫ്റ്റ് കാറും കെ എല്‍ 60 ഇ 5422 നമ്പര്‍ പാര്സല്കയറ്റി പോവുകയായിരുന്ന ടെമ്പോവാനുമാണ് കൂട്ടിയിടിച്ചത്.
ടെമ്പോയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും ബൈക്ക് യാത്രക്കാരനുമാണ് പരിക്കേറ്റത്. കൂട്ടിയിടിയെതുടര്‍ന്ന് ടെമ്പോയും ബൈക്കും റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. കാസര്‍കോട് നിന്നും ചളിയങ്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ കയറിയശേഷം എതിരെവന്ന ടെമ്പോയിലിടിക്കുകയായിരുന്നു. ഇതിനിടയില്‍ ബൈക്ക് രണ്ട് വാഹനങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗവും ബൈക്കും പാടെ തകര്‍ന്നു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് ടെമ്പോവാനില്കുടുങ്ങിയ ഡ്രൈവറേയും സഹായിയേയും ബൈക്ക് യാത്രക്കാരനേയും ആശുപത്രിയിലെത്തിച്ചത്.
കൂടുതല്‍ ചിത്രങ്ങള്‍
Keywords: Kasaragod, Chemnad, Kerala, Accident, Injured, Bike accident, Car Accident, Tempo Accident