city-gold-ad-for-blogger
Aster MIMS 10/10/2023

വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രകടനം നടത്തി

കാസര്‍കോട്: (www.kasargodvartha.com 01/12/2015) വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യുക, സമത്വയാത്ര തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

അപകടത്തില്‍ പെട്ട രണ്ടുപേരെ രക്ഷിക്കാന്‍ ശ്രമിച്ച് ജീവന്‍ വെടിഞ്ഞ കോഴിക്കോട്ടെ നൗഷാദിനെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശം സംസ്ഥാനത്തെ മതമൈത്രി തകര്‍ക്കുമെന്നും വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ സഹയാത്രികനായി പ്രവര്‍ത്തിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. പ്രകടനത്തിന് ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, മണ്ഡലം ജനറല്‍ സെക്രട്ടറി സക്കറിയ, ഫൈസല്‍ കോളിയടുക്കം, സമീര്‍ തളങ്കര ഖാദര്‍ എരിയാല്‍, മുഹമ്മദ് കരിമ്പളം, സിദ്ദീഖ് ചേരങ്കൈ എന്നിവര്‍ നേതൃത്വംനല്‍കി.

വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രകടനം നടത്തി

Keywords : Kasaragod, Kerala, SDPI, Protest, Arrest, SNDP, Vellappally Nateshan, SDPI demands arrest of Vellappally Natesan.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL