3 മക്കളുടെ മാതാവായ യുവതി കോടതിയില്‍നിന്നും വീട്ടുകാര്‍ക്കൊപ്പം പോയി; കാമുകനെ ഹൈക്കോടതിയില്‍ ഹാജരാക്കും
Dec 1, 2015, 12:12 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/11/2015) മൂന്നാഴ്ചമുമ്പ് വീടുവിട്ടശേഷം ചെന്നൈയില്‍ കണ്ടെത്തിയ പടന്ന കടപ്പുറത്തെ കമിതാക്കളില്‍ മൂന്ന് മക്കളുടെ മാതാവായ യുവതി ഹൊസ്ദുര്‍ഗ് കോടതിയില്‍നിന്നും വീട്ടുകാര്‍ക്കൊപ്പം പോയി. കാമുകനെ ഹൈക്കോടതിയില്‍ ഹാജരാക്കും.
പടന്ന കടപ്പുറം പന്ത്രണ്ടിലെ അസീസിന്റെ മകള്‍ ജുവൈരിയ (27) യാണ് വീട്ടുകാര്‍ക്കൊപ്പം പോയത്. കാമുകന് പടന്ന കടപ്പുറത്തെ കൃപേഷിനെ (30) യുവതിയുടെ വീട്ടുകാര്‍ തടങ്കലില്വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് കൃപേഷിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തതിനാല്‍ കൃപേഷിനെ ഹൈക്കോടതിയില്‍ ഹാജരാക്കുമെന്ന് ചന്തേര പോലീസ് അറിയിച്ചു.
ഇരുവരേയും ഞായറാഴ്ച ചെന്നൈയിലെ കാര്പണ്ടി എന്ന സ്ഥലത്തെ ലോഡ്ജില്‍വെച്ചാണ് ചന്തേര പോലീസ് അഡീഷണല്‍ എസ് ഐ ശശിധരനും സംഘവും കണ്ടെത്തിയത്.
Keywords: Trikaripur, Ksaragod, Kerala, High Court, Love, High Court