city-gold-ad-for-blogger
Aster MIMS 10/10/2023

യുവാക്കള്‍ക്കുനേരെ അക്രമം; മൊബൈലില്‍നിന്നും പ്രതികളുടെ ഫോട്ടോ ഡിലീറ്റ് ചെയ്ത പോലീസിനെതിരെ ഡി ജി പിക്ക് പരാതി

ചെമ്മനാട്: (www.kasargodvartha.com 01.12.2015) ബന്ധുവീട്ടില്‍ വിവാഹ പാര്‍ട്ടിക്കു പോയ ചെമ്മനാട്ടെ യുവാക്കളെ തിരിച്ചു വരുന്നതിനിടെ പരവനടുക്കത്തുവെച്ച് ഒരു സംഘം ആക്രമിച്ച സംഭവത്തില്‍ പോലീസിനെതിരെ ചെമ്മനാട് ഐക്യവേദി പ്രവര്‍ത്തകര്‍ ഡി ജി പിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ജില്ലാ പോലീസ് ചീഫ് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

പരവനടുക്കത്തെ അബ്ദുല്‍ അസീസിന്റെ മകളുടെ വിവാഹത്തിനു പോയി തിരിച്ചുവരികയായിരുന്ന ചെമ്മനാട്ടെ ഉമര്‍ ഫാറൂഖ് കുരിക്കള്‍ (48), സഹോദര പുത്രന്‍ സഞ്ജീദ് കുരിക്കള്‍ (22) എന്നിവരെയാണ് കാര്‍ പാര്‍ക്ക് ചെയ്തതിന്റെ പേരില്‍ മര്‍ദ്ദിച്ചത്. സംഭവസ്ഥലത്തിന് സമീപം ക്യാമ്പ് ചെയ്യുകയായിരുന്ന ഫ്‌ളൈയിംഗ് സ്‌ക്വാഡിലെ പോലീസുകാരോട് പരാതി അിറയിച്ചപ്പോള്‍ നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന് അക്രമികളുടെ  ഫോട്ടോ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പോലീസിനു തെളിവിനായി കൈമാറിയപ്പോള്‍ പോലീസുകാര്‍ മൈബൈലിലെ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്ത് തിരിച്ചുനല്‍കിയതാണ് പരാതിക്ക് കാരണമായത്. മൊബൈലിലെ ഡാറ്റാ റിക്കവറി ചെയ്താണ് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്.

പോലീസിന്റെ മുമ്പില്‍ നടന്ന അക്രമം തടയാന്‍ ശ്രമിക്കാതിരുന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവത്തില്‍ യുവാക്കളുടെ പരാതിയില്‍ ഹര്‍ഷന്‍, യോഗേഷ്, നാരായണന്‍ തുടങ്ങി കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് പിന്നീട് കേസെടുത്തിരുന്നു.

യുവാക്കളെ അക്രമിച്ച സംഭവത്തില്‍ പോലീസ് കാണിച്ച നിസംഗതയ്‌ക്കെതിരെ ചെമ്മനാട്ട് പ്രതിഷേധം ശക്തമായി. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടയിലാണ് യുവാക്കള്‍ അക്രമികളുടെ ഫോട്ടോസഹിതം പോലീസില്‍ തെളിവ് നല്‍കിയിട്ടും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതെന്നാണ് പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് ചെമ്മനാട് ഐക്യവേദിയുടെ നേതൃത്വത്തില്‍ ചെമ്മനാട് ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. പോലീസ് ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്നാണ് ഐക്യവേദിയുടെ പരാതി. 

സ്ഥിരം അക്രമങ്ങള്‍ നടക്കുന്ന പരവനടുക്കത്ത് നിരീക്ഷണ ക്യാമറയും പോലീസ് എയ്ഡ് പോലീസും സ്ഥാപിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
യുവാക്കള്‍ക്കുനേരെ അക്രമം; മൊബൈലില്‍നിന്നും പ്രതികളുടെ ഫോട്ടോ ഡിലീറ്റ് ചെയ്ത പോലീസിനെതിരെ ഡി ജി പിക്ക് പരാതി

Keywords: Chemnad, Paravanadukkam, Kasaragod, Kerala, Complaint, Attack, Assault, Photo, Delete, DGP

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL