Join Whatsapp Group. Join now!
Aster MIMS 10/10/2023

മുന്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി ഹാജി മുനമ്പത്ത് നിര്യാതനായി

മുന്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി ഹാജി മുനമ്പത്ത് (88) നിര്യാതനായി. 40 വര്‍ഷക്കാലത്തോളം ചെങ്കള ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റായും Kasaragod, Kerala, Chengala, Obituary, Chengala Grama Panchayat Ex. President MA Mohammed Kunhi Haji passes away
ചെങ്കള: (www.kasargodvartha.com 01.12.2015) മുന്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി ഹാജി മുനമ്പത്ത് (88) നിര്യാതനായി. 40 വര്‍ഷക്കാലത്തോളം ചെങ്കള ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ചെങ്കള ഐ എ എല്‍ പി സ്‌കൂളിന്റെ തുടക്കം മുതല്‍ 50 വര്‍ഷക്കാലത്തോളം സ്‌കൂള്‍ മാനേജരായും മുഹമ്മദ് കുഞ്ഞി ഹാജി സേവനം അനുഷ്ടിച്ചിട്ടുണ്ട്. പഴയകാല കരാറുകാരനുമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചെങ്കളയിലെ വസതിയിലായിരുന്നു അന്ത്യം.

ഭാര്യ: ബീഫാത്വിമ. മക്കള്‍: എം എ ഹാരിസ്, എം എ ഷറഫുദ്ദീന്‍, എം എ നൗസീര്‍ (മൂന്ന് പേരും ബിസിനസ്), സുബൈദ, ആഇശ, ഖൈറുന്നീസ, നസീമ, നാസിറ, ഷബാന. മരുമക്കള്‍: കെ എസ് ബഷീര്‍, മുഹമ്മദ് അലി മീത്തല്‍, ഹംസ ബേക്കല്‍, മുഹമ്മദ് അലി മംഗളൂരു, മുനീര്‍ തുരുത്തി, അഷ്‌റഫ് സുല്‍ത്താന്‍, നൈമ, മെഹ്ജബിന്‍, റസിയ. സഹോദരങ്ങള്‍: എം എ മഹമൂദ് ഹാജി, എം കെ അബൂബക്കര്‍ ഹാജി (ചെങ്കള ഹൈദ്രോസ് ജമാഅത്ത് പ്രസിഡന്റ്), സൈനബ, പരേതയായ നഫീസ.

പരേതനോടുള്ള ആദര സൂചകമായി ചെങ്കള ജമാഅത്തിന്റെ കീഴിലുള്ള മദ്രസാ, സ്‌കൂള്‍, ദര്‍സ് എന്നിവയ്ക്ക് ചൊവ്വാഴ്ച അവധിനല്‍കി. വൈകുന്നേരം അസര്‍ നിസ്‌കാരത്തിന് ശേഷം ചെങ്കള ഹൈദ്രോസ് ജമാഅത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഇതിന് ശേഷം ചെങ്കള എം വൈ എല്‍ ഹാളില്‍ അനുസ്മരണ യോഗംചേരും. മുഹമ്മദ് കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ ചെങ്കള വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും ചെങ്കള ശാഖാ യൂത്ത് ലീഗ് കമ്മിറ്റിയും അനുശോചിച്ചു.

Keywords: Kasaragod, Kerala, Chengala, Obituary, Chengala Grama Panchayat Ex. President MA Mohammed Kunhi Haji passes away

Post a Comment