Join Whatsapp Group. Join now!
Aster MIMS 10/10/2023

ബി ജെ പി പ്രവര്‍ത്തകനെ വധിക്കാന്‍ശ്രമം; സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബി ജെ പി പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ആറ് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചിത്താരി കടപ്പുറത്തെ Kanhangad, Case, BJP, CPM, Kasaragod, Kerala, Case against CPM workers
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/12/2015) ബി ജെ പി പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ആറ് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചിത്താരി കടപ്പുറത്തെ വേണുഗോപാലന്റെ മകന്‍  ലതീഷിനെ(23) ആക്രമിച്ച സംഭവത്തില്‍ സി പി എം പ്രവര്‍ത്തകരായ അജിത്, സുധീഷ്, സുമേഷ്, സുഭാഷ്, വൈശാഖ്, ദിനേശ് എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞ ദിവസം ഉച്ചയോടെ ചിത്താരി കെ എസ് ഇ ബി ഓഫീസിന് സമീപത്താണ് സംഭവം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ലതീഷിനെ അജിതിന്റെ നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.  സാരമായി പരിക്കേറ്റ ലതീഷ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

Keywords: Kanhangad, Case, BJP, CPM, Kasaragod, Kerala, Case against CPM workers



Post a Comment