Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഖം മറച്ച് ബൈക്കില്‍പോകുന്നവര്‍ സൂക്ഷിക്കുക; പോലീസ് നിങ്ങളെ പൊക്കും തീര്‍ച്ച!

ടവല്‍കൊണ്ടും മറ്റും മുഖം മറച്ച് ബൈക്കില്‍പോകുന്നവര്‍ സൂക്ഷിക്കുക. പോലീസ് നിങ്ങളെ തീര്‍ച്ചയായും പൊക്കും. ബൈക്കില്‍ മുഖം മറച്ച് പോകുന്നവര്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതായുള്ള Kasaragod, Kerala, Bike, Attention to bike riders, Police
കാസര്‍കോട്: (www.kasargodvartha.com 01/12/2015) ടവല്‍കൊണ്ടും മറ്റും മുഖം മറച്ച് ബൈക്കില്‍പോകുന്നവര്‍ സൂക്ഷിക്കുക. പോലീസ് നിങ്ങളെ തീര്‍ച്ചയായും പൊക്കും. ബൈക്കില്‍ മുഖം മറച്ച് പോകുന്നവര്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരക്കാരെ പിടികൂടാന്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം തളങ്കരയില്‍ ബൈക്കില്‍ മുഖം മറച്ചെത്തിയ സംഘം മദ്രസാ വിദ്യാര്‍ത്ഥിയെ കത്തികൊണ്ട് കുത്തന്‍ ശ്രമിച്ചിരുന്നു. കുട്ടി ഒഴിഞ്ഞുമാറിയതിനാല്‍ ബാഗിനാണ് കുത്തുകൊണ്ടത്. ബാഗ് കുത്തേറ്റ് കീറിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസ് ഈ സംഭവത്തെ ഗൗരവത്തിലെടുത്തുകൊണ്ടാണ് ബൈക്കില്‍ മുഖം മറിച്ചുപോകുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കവര്‍ച്ചാ സംഘങ്ങളും ത്ട്ടിപ്പുസംഘങ്ങളും ക്രിമിനലുകളുമാണ് റോഡില്‍ പൊടിയെന്ന വ്യാജേന ടവല്‍കൊണ്ട് മുഖം മറച്ച് സഞ്ചരിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്താന്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസിനെ നിയമിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Bike, Attention to bike riders, Police

Post a Comment