city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വാഹനാപകടം; യുവാവ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 30/11/2015) പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അടുക്കത്ത് ബയലിലെ അബ്ദുര്‍ റഹ് മാന്റെ മകനും അണങ്കൂരില്‍ താമസക്കാരനുമായ റഫീഖ് (35) ആണ് മരിച്ചത്. 

തിങ്കളാഴ്ച ഉച്ചയോടെ സുല്‍ത്താന്‍ ഗോള്‍ഡിന് മുന്‍വശത്തായിരുന്നു അപകടം. പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ ഭാഗത്ത് നിന്നും പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് വരികയായിരുന്നു റഫീഖ്. ഇതിനിടയില്‍ പിറകില്‍ നിന്നും വന്ന ബൈക്ക് ഒരു ഓട്ടോ റിക്ഷയെ മറികടന്നുവന്ന് റഫീഖ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയടിച്ചു വീണ റഫീഖിന്റെ ദേഹത്ത് കൂടി മറ്റൊരു ബൈക്ക് കയറിയിറങ്ങുകയായിരുന്നു.

അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഗരത്തിലെ ഹോള്‍സെയില്‍ വസ്ത്ര വ്യാപാരിയാണ്. മൃതദേഹം അടുക്കത്ത്ബയലിലെ തറവാട് വീട്ടിലെത്തിക്കും.

ഭാര്യ: റുഖ്‌സാന. മക്കള്‍: റുഫൈസ്, റഹ് ഫാന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍), റസ്ഫില്‍, ഇബ്രാഹിം (ആറ് മാസം).

(UPDATED)

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വാഹനാപകടം; യുവാവ് മരിച്ചു

Keywords : Kasaragod, Kerala, Accident, Death, Youth, Injured, Bike, Anangoor, Rafeeque.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL