ഒരു വര്‍ഷം മുമ്പ് വീടുവിട്ട പെണ്‍കുട്ടി വീണ്ടും വീടുവിട്ടു
Nov 30, 2015, 11:45 IST
കുമ്പള: (www.kasargodvartha.com 30/11/2015) ഒരു വര്‍ഷം മുമ്പ് വീടുവിട്ട പെണ്‍കുട്ടി വീണ്ടും വീടുവിട്ടു. ആരിക്കാടി പി കെ നഗറിലെ പരേതനായ അബ്ബാസിന്റെ മകള്‍ ജസീല (20) ആണ് വീടുവിട്ടത്. ഇക്കഴിഞ്ഞ നവംബര്‍ 23നാണ് ജസീലയെ വീട്ടില്‍നിന്നും കാണാതായത്. 26ന് വീട്ടിലേക്ക് വിളിച്ച ജസീല താന്‍ കൊല്ലത്തുണ്ടെന്നും തന്നെ അന്വേഷിക്കേണ്ടെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു.
കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ജസീല വീടുവിട്ടിരുന്നു. അന്ന് കോഴിക്കോട്ടെ വികലാംഗനായ യുവാവിനോടൊപ്പം കണ്ടെത്തിയ യുവതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചതിനാല്‍ യുവതി രക്ഷിതാക്കള്‍ക്കൊപ്പം പോവുകയായിരുന്നു. മുമ്പ് വീടുവിട്ട യുവാവിനോടൊപ്പംതന്നെയാണോ യുവതി പോയതെന്നതിനെകുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ബന്ധുവായ കെ എം അബ്ദുല്ലയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Keywords: Kumbala, Kasaragod, Kerala, Missing, Eloped, Woman eloped, Jaseela