city-gold-ad-for-blogger
Aster MIMS 10/10/2023

ചെറുവത്തൂരിന് കിട്ടി ജനകീയനായ ഡോക്ടറെ; രോഗികള്‍ ആശുപത്രിയിലേക്ക് ഒഴുകുന്നു

ചെറുവത്തൂര്‍: (www.kasargodvartha.com 26/11/2015) ഇത് ഡോക്ടര്‍ പ്രവീണ്‍ കുമാര്‍. ചെറുവത്തൂരിന് കിട്ടി ജനകീയനായ ഡോക്ടര്‍. ചെറുവത്തുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇപ്പൊള്‍ കണ്ടുവരുന്ന ആള്‍ത്തിരക്കിനു കാരണം ഈ ഡോക്ടറുടെ സാനിധ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അവിടെ വരുന്ന ഒട്ടു മിക്ക രോഗികള്‍ക്കും കാണേണ്ടത് ഇദ്ദേഹത്തെയാണ്. ഒരു മണി ആവുമ്പൊഴേക്കും മറ്റു ഡോക്ടര്‍മാരെല്ലാം വീടുകളിലെത്തിയാലും വൈകീട്ട് മൂന്നു മണി കഴിഞ്ഞാലും ഈ ഡോക്ടറുടെ മുന്നില്‍ പിന്നെയും രോഗികള്‍ ബാക്കിയാണ്. സമയം ഒരു പാട് വൈകി എന്നു മനസ്സിലായാലും രോഗികളോട് കാര്യങ്ങള്‍ അന്വേഷിക്കുന്നതില്‍ ഒരു ധൃതിയും കാണിക്കാറില്ല.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വന്തം ജോലി ധൃതിയില്‍ ചെയ്ത് തീര്‍ത്ത് വീട് പിടിക്കുന്ന ജീവനക്കരില്‍ നിന്നും ഡോക്ടര്‍ പ്രവീണ കുമാറിന്റെ വ്യത്യസ്ഥത കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും കഴിയില്ല. ഡോക്ടറുടെ സേവനത്തില്‍ ഈ ആശുപത്രിയില്‍ വരുന്ന എല്ലാ രോഗികളും സംതൃപ്തരാണ്. വത്യസ്ഥനായ ഡോക്ടറുടെ സേവനത്തില്‍ അഭിമാനം കൊള്ളുകയാണ് ചെറുവത്തൂരിലെ ജനങ്ങള്‍.

ചെറുവത്തൂര്‍ പൊന്‍മാലം സ്വദേശിയായ ഡോക്ടര്‍ പ്രവീണ്‍ കുമാര്‍ രണ്ടു വര്‍ഷത്തോളമായി ചെറുവത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്തുവരികയാണ്.
ചെറുവത്തൂരിന് കിട്ടി ജനകീയനായ ഡോക്ടറെ; രോഗികള്‍ ആശുപത്രിയിലേക്ക് ഒഴുകുന്നു



Keywords:  Kasaragod, Kerala, Cheruvathur, Doctor, District-Hospital, The doctor for the people

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL