വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകളില്‍ നിന്ന് ഭരണകര്‍ത്താക്കള്‍ വിട്ട് നില്‍ക്കണം : കെ എന്‍ എം
Nov 25, 2015, 11:00 IST
കാസര്‍ക്കോട് : (www.kasargodvartha.com 25/11/2015) സമൂഹത്തില്‍ പരസ്പര ഭിന്നതയും ചേരിതിരിവും സൃഷ്ടിക്കുകയും വിദ്വേഷം ജനിപ്പിക്കുകയും ചെയ്യുന്ന പ്രസ്താവനകളില്‍ നിന്ന് ഭരണകര്ത്താക്കള്് മാറി നില്‍ക്കണമെന്ന് കെ എന്‍ എം ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് കഴിഞ്ഞ വര്‍ഷം 600 ലേറെ വര്‍ഗീയ കലാപങ്ങളാണ് സൃഷ്ടിക്കപ്പെട്ടതെന്ന് സര്‍ക്കാര്‍ തന്നെ നല്കിയ കണക്കില്‍ പറയുന്നു, ഈ കലാപങ്ങള്‍ക്കൊക്കെ ഹേതു ഇത്തരം പ്രസ്താവനകളാണ്. കലാപങ്ങളുടെ ഉത്തരവാദിത്വം സാമൂഹിക മാധ്യമങ്ങളുടെ ചുമലില്‍ കെട്ടിവെക്കുന്നത് അപലപനീയമാണ്. വോട്ട് ബാങ്ക് ലക്ഷ്യമാക്കി ചെയ്യുന്ന ഇത്തരം കലാപങ്ങള്‍ക്ക് താല്‍ക്കാലിക നേട്ടമുണ്ടാകുമെങ്കിലും അത് അത്യന്തം രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും. കലാപങ്ങളിലൂടെ ന്യൂനപക്ഷങ്ങളില്് അരക്ഷിതാവസ്ഥ സൃഷ്ടിക്കാമെന്ന വ്യാമോഹം നടപ്പില്ലെന്നും യോഗം മുന്നറിപ്പ് നല്കി.
പ്രസിഡണ്ട് അബ്ദുള്‍ ലത്ത്വീഫ് പടന്ന ആധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാരിസ് ചേരൂര്‍, സൈനുദ്ദീന്‍ എ പി, ഇബ്രാഹിം കാലിക്കറ്റ്, സലാം ഹാജി നീലേശ്വരം, മൊയതീന് ബാവ, മുഹമ്മദലി, ഹാരിസ് അണങ്കൂര്‍, ഷാഹുല്‍ പടന്ന പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Political party