city-gold-ad-for-blogger
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ 25 ലക്ഷം രൂപയുടെ മണല്‍വേട്ട; മണല്‍ കൊണ്ടുവന്നത് കര്‍ണാടകയില്‍ നിന്ന്

മഞ്ചേശ്വരം: (www.kasargodvartha.com 25/11/2015) മഞ്ചേശ്വരത്ത് റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ 25 ലക്ഷം രൂപയുടെ മണല്‍വേട്ട. മണല്‍ കൊണ്ടുവന്നത് കര്‍ണാടകയില്‍ നിന്നാണെന്ന് വ്യക്തമായി. ബുധനാഴ്ച പുലര്‍ച്ചെ വോര്‍ക്കാടി കെതംപാടി ബാളിഗെയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് 125 ഓളം ലോഡ് മണല്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള റവന്യൂഉദ്യോഗസ്ഥരാണ് മണല്‍ പിടികൂടിയത്.

കര്‍ണാടകയില്‍ നിന്നും രാത്രികാലങ്ങളില്‍ ഊടുവഴികളിലൂടെ എത്തിക്കുന്ന മണല്‍ ഇവിടെ കൂട്ടിയിട്ട് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് കടത്തുകയായിരുന്നു ചെയ്തിരുന്നത്. പിടികൂടിയ മണലിന് മഞ്ചേശ്വരം പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. പോലീസ് റെയ്ഡ് ശക്തമായതോടെ രഹസ്യമായാണ് മണല്‍ സ്വകാര്യപറമ്പുകളില്‍ ശേഖരിച്ചുവന്നിരുന്നത്. മണല്‍ കൂട്ടിയിട്ട സ്ഥലം എവിടെയാണെന്ന് കണ്ടെത്താന്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചിരുന്നു. പുലര്‍ച്ചെ അഞ്ചു മണിയോടെ മണല്‍ കൂട്ടിയിട്ട സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞത്.

പിടികൂടിയ മണല്‍ കാസര്‍കോട് കലക്ടറേറ്റിലേക്ക് മാറ്റുമെന്ന് മഞ്ചേശ്വരം തഹസില്‍ദാര്‍ അറിയിച്ചു. മണല്‍ശേഖരിച്ചുവെച്ച പറമ്പുടമയ്‌ക്കെതിരെ കേസെടുക്കുന്നത് അടക്കമുള്ള നടപടികളും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇത്രയും വലിയ മണല്‍വേട്ട ഈ ഭാഗങ്ങളില്‍ നടക്കുന്നത്.
മഞ്ചേശ്വരത്ത് റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ 25 ലക്ഷം രൂപയുടെ മണല്‍വേട്ട; മണല്‍ കൊണ്ടുവന്നത് കര്‍ണാടകയില്‍ നിന്ന്

Keywords:  Manjeshwaram, kasaragod, Kerala, Sand-Lorry, sand mafia, seized, Sand seized worth RS.25 lac.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL