city-gold-ad-for-blogger
Aster MIMS 10/10/2023

ആ മനുഷ്യനെ കൊണ്ട് ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല...! ഇതിനൊരു പരിഹാരമുണ്ടാക്കിത്തരണം, കൂട്ടനിവേദനവുമായി കലക്ടര്‍ക്ക് മുമ്പില്‍ സ്ത്രീകള്‍

വിദ്യാനഗര്‍: (www.kasargodvartha.com 24.11.2015) ആ മനുഷ്യനെ കൊണ്ട് ഞങ്ങള്‍ക്ക് നാട്ടില്‍ ജീവിക്കാന്‍ കഴിയുന്നില്ല. ഇതിനൊരു പരിഹാരമുണ്ടാക്കിത്തരണം. കൂട്ടനിവേദനവുമായി സ്ത്രീകള്‍ കലക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന് പോലും ഇവരെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. ചിറ്റാരിക്കാല്‍ പെരളം പൂങ്ങോട് നിവാസികളായ സ്ത്രീകളാണ് കൂട്ടത്തോടെ നാട്ടുകാര്‍ ഒപ്പിട്ട നിവേദനവുമായി കലക്ടറെ കാണാനെത്തിയത്. നാട്ടിലെ ടോമി എന്ന യുവാവാണ് അഞ്ചുവര്‍ഷത്തോളമായി നാട്ടുകാരുടെ സ്വര്യജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

ഭാര്യയോടും കുട്ടികളോടുമൊപ്പം താമസിക്കുന്ന ഇയാള്‍ നിരന്തരമായി മദ്യപിച്ച് മറ്റ് കുടുംബത്തില്‍പെട്ടവരെ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറിവിളിക്കുകയും ടാപ്പിംഗ് കത്തി, ആസിഡ്, കഠാര തുടങ്ങിയ മാരകായുധങ്ങളുമായി വീടുകളിലെത്തി ഭീഷണിയും പരാക്രമവും കാട്ടുന്നുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് നിരവധി തവണ നാട്ടുകാര്‍ ഓരോരുത്തരായി ചിറ്റാരിക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കുന്നവരെ ഇയാള്‍ തിരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കുകയും മറ്റും ചെയ്യുന്നുവെന്നാണ് പരാതി.

മാന്യമായി ജീവിക്കുന്ന കുടുംബത്തിലെ സ്ത്രീകളെ പരപുരുഷബന്ധത്തിന്റെയും പുരുഷന്മാരെ പരസ്ത്രീ ബന്ധത്തിന്റെയും പേരില്‍ സമൂഹത്തില്‍ അപരാധം പറഞ്ഞുപരത്തുകയും ചെയ്യുന്നുവെന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇയാളുടെ ശല്യം നിമിത്തം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ധൈര്യസമേതം പുറത്തിറങ്ങി നടക്കാനോ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനോ സാധിക്കുന്നില്ല. 41 കാരനായ ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയും സാമൂഹ്യവിരുദ്ധനും നിരന്തരശല്യക്കാരനുമായതിനാല്‍ ഈ പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

നിവേദനം ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസനും ആര്‍ ഡി ഒയ്ക്കും കൈമാറിയിട്ടുണ്ട്. മുന്‍ പഞ്ചായത്തംഗം ബിന്ദുസുധാകരന്റെയും പൊതുപ്രവര്‍ത്തകയായ ശൈലയുടെയും നേതൃത്വത്തിലാണ് സ്ത്രീകളും നാട്ടുകാരും കലക്ടര്‍ക്ക് നിവേദനം നല്‍കിയത്.
ആ മനുഷ്യനെ കൊണ്ട് ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല...! ഇതിനൊരു പരിഹാരമുണ്ടാക്കിത്തരണം, കൂട്ടനിവേദനവുമായി കലക്ടര്‍ക്ക് മുമ്പില്‍ സ്ത്രീകള്‍

Keywords:  Vidya Nagar, kasaragod, Kerala, District Collector, Native's memorandum to district collector.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL